എട്ടു മണിക്ക് ശേഷമുള്ള കുളി ദാരിദ്രത്തിലേക്ക് നയിക്കുമോ ?
കുളി അഥവാ സ്‌നാനം മലയാളികളുടെ ജീവിതത്തോട് ഇഴചേര്‍ന്നുള്ളതാണ്. മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് ദിവസേനയുള്ള ദേഹശുദ്ധി ഗുണകരമാണ്. എന്നാല്‍, സ്‌നാനത്തിന് ജ്യോതിഷവും ശാസ്‌ത്രവുമായി ബന്ധങ്ങളുണ്ടെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
കുളിക്കുന്ന സമയവുമായി ബന്ധപ്പെട്ടാണ് കണക്കുകളും വിശ്വാസങ്ങളും നിലനില്‍ക്കുന്നത്. രാവിലെ എട്ടു മണിക്ക് ശേഷമുള്ള സ്‌നാനം വലിയ ദോഷങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിശ്വാസം.
രാവിലെ 8നു ശേഷമുള്ള കുളി ക്ലേശം, നഷ്ടം, കുടുംബത്തിലെ ദാരിദ്രം എന്നിവയ്‌ക്ക് കാരണമാകും. വൈകിട്ട് സൂര്യാസ്തമനത്തിനു മുന്നേയുള്ള സമയം സ്നാനത്തിനു തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. ശരീരശുദ്ധി വരുത്തിയ ശേഷമേ കർമങ്ങൾ ആരംഭിക്കാവൂ എന്ന ചിട്ടയും പ്രധാനമാണ്.