എന്താണ് ഷഷ്‌ഠി വ്രതം ?; എങ്ങനെയാണ് അനുഷ്‌ഠിക്കേണ്ടത് ?

ശനി, 6 ജൂലൈ 2019 (20:16 IST)
ഷഷ്‌ഠി വ്രതം അനുഷ്‌ഠിക്കാറുണ്ടെങ്കിലും ഇതിന്റെ ഉദ്ദേശശുദ്ധി എന്താണെന്ന് പലര്‍ക്കും അറിയില്ല. മറ്റു വിശ്വാസങ്ങളുടെ ഭാഗമായുള്ള ആചാരങ്ങളുടെ ഭാഗമായും ഇതും ഉള്‍പ്പെടുകയാണ് പതിവ്. പൂര്‍വ്വികര്‍ പകര്‍ന്നു നല്‍കിയ വ്രതങ്ങളില്‍ പ്രധാനപ്പെട്ടതാണിത്.

സുബ്രഹ്മണ്യഭഗവാനുമായുള്ള വിശ്വാസങ്ങളില്‍ നിന്നാണ് ഷഷ്‌ഠി വ്രതമുണ്ടായത്. സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ  അവതരിച്ച ദിവസമാണിതെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ കുമാര ഷഷ്‌ഠി എന്നും എന്നു വിളിക്കുന്നുണ്ട്.

എല്ലാമാസത്തിലെയും കറുത്തവാവിനുശേഷം വരുന്ന വെളുത്തപക്ഷ ഷഷ്ഠി ദിവസമാണ് വ്രതമെടുക്കേണ്ടത്. ജൂലൈ 07 ഞായറാഴ്ച കുമാരഷഷ്ഠി വ്രതം വരുന്നു. സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങൾക്കും  സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് .

വ്രതദിനത്തിലെല്ലാം കുളികഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രഹ്മണ്യനാമ ഭജനം,  ഒരിക്കലൂണ് എന്നിവ  അഭികാമ്യം. ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍