കണ്ണ് തുടിക്കുന്നത് വെറുതെ എന്ന് കരുതരുത്, അറിയണം ഇക്കാര്യങ്ങൾ !

Webdunia
വ്യാഴം, 3 ഒക്‌ടോബര്‍ 2019 (20:56 IST)
കണ്ണ് തുടിക്കാത്തവരായി ആരു ഉണ്ടാകില്ല. വരാനിരിക്കുന്ന കാര്യങ്ങളുടെ നിമിത്തമായാണ് കണ്ണ് തുടിക്കുന്നത് എന്നാണ് ആചാര്യൻമാർ പറയുന്നത്. നിമിത്ത ശാസ്ത്രത്തിലാണ് ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കണ്ണ് തുടിക്കുന്നത് കൊണ്ടുള്ള ഫലം സ്ത്രീകളിലും പുരുഷന്മാരിലും തികച്ചും വ്യത്യസ്ഥമാണ്. 
 
സ്ത്രീകളിൽ ഇടതുകണ്ണ് തുടിക്കുന്നതാണ് നല്ലതായി കണക്കാക്കുന്നത്. വലതു കണ്ണ് തുടിക്കുന്നത് ദോഷകരമാണ്. എന്നാൽ പുരുഷന്മാരിൽ ഇത് നേർ വിപരീതമാണ്. വലതുകണ്ണ് തുടിക്കുന്നതാണ് പുരുഷന്മാർക് നല്ലത്. ഇടതുകണ്ണ് തുടിക്കുന്നത് ദോഷകരവും. ഇടത് വലത് ഭാഗത്തെ ഓരോ അവയവത്തിനും നിമിത്ത ശാസ്ത്രത്തിൽ പ്രത്യേഗ ഫലങ്ങളാണ് ഉള്ളത്.
 
കണ്ണു തുടിക്കുന്നത് ധനം ലഭിക്കുന്നതിന്റെ സൂചനയാണ് എന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. സ്ത്രീകളിൽ ഇടം കണ്ണിന്റെ തടം തുടിക്കുന്നത് പ്രണയ സാഫല്യത്തെ സൂചിപ്പിക്കുന്നതാണ്. എന്നാൽ വലത്തേ കണ്ണ് നിരന്തരമായി തുടിക്കുന്നത് ദുഖം വരാൻ പോകുന്നതിന്റെ സൂചനയായും ചൂണ്ടിക്കാട്ടപ്പെടുന്നു. പുരുഷന്മാരിൽ വലത്തെകണ്ണ് തുടിക്കുന്നത് ആഗ്രഹ സഫലീകരണത്തിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article