ചിലവ് നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2019 (20:32 IST)
പണത്തിന്റെ വരവിന്റെയും ചിലവിന്റെയും കാര്യത്തിൽ വാസ്തുവിനെന്തു കാര്യം എന്ന് ചോദിക്കരുത്. പണത്തിന്റെ വരവിലും ചിലവിലും അതിന്റെ ഉപയോഗത്തിലുമെല്ലാം വാസ്തുവിന് സുപ്രധാന പങ്കാണുള്ളത്. മിക്കപ്പോഴും നമ്മുടെ കുടുംബ ബജറ്റ് താളം തെറ്റുമ്പോൾ അതിന്റെ കാരണമെന്തെന്ന് നമ്മൾ ചിന്തിക്കാറില്ല. എന്നാൽ വാസ്തുപരമായ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ പണത്തിന്റെ ചിലവ് നിയന്ത്രിക്കാനാകും.
 
വീടിന്റെ തെക്ക് പടിഞ്ഞാറ്‌ മൂലയിൽ കട്ടിയുള്ള എന്തെങ്കിലും വസ്തുക്കൾ സൂക്ഷിക്കുന്നത് പണത്തിന്റെ ചോർച്ച തടയാൻ സഹായിക്കും. വീട്ടിൽ ഒരു ലൈറ്റ് രാത്രിയിലും പ്രകാശിപ്പിക്കുന്നത് പണത്തിന്റെ വരവ് വർധിപ്പിക്കുമെന്നും വാസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
 
പണം സൂക്ഷിക്കുന്ന ഇടത്തിലും വലിയ ശ്രദ്ധ വേണം. വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ വേണം പണപ്പെട്ടിയോ അലമാരകളോ സൂക്ഷികേണ്ടത്. വടക്കോട്ടോ കിഴക്കോട്ടോ ദർശനമായി വേണം പണം സുക്ഷികുന്ന അലമാരകൾ സ്ഥാപിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article