പൂജയ്ക്കായി തുളസിയില നുള്ളേണ്ടത് ഇങ്ങനെ!

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (19:55 IST)
തുളസി എന്ന ചെടിക്കു ആയൂർവേദത്തിലും ആത്മീയതയിലും വലിയ പ്രാധാന്യമാണുള്ളത്. പൂജക്കായി കൂടുതലായും ഉപയോഗിക്കുന്ന സസ്യലതാദികളിൽ പ്രധമ സ്ഥാനമാണ് തുളസിയിലക്കും തുളസിപ്പൂവിനും ഉള്ളത്. ഇവ പൂജക്കായി നുള്ളിയെടുക്കുന്നത് വളരെ ശ്രദ്ധയോടെ ചേയ്യേണ്ട കാര്യമാണ്.
 
തുളസിയില നുള്ളിയെടുക്കുമ്പോൾ ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് ഓരോന്ന് ഓരോന്നായി മാത്രമേ തുളസിയിലയും തുളസി പൂവും നുള്ളാവു. അശ്രദ്ധമായി തുളസിയില നുള്ളുന്നത് ദോഷകരമാണ്. മനസാൻ ഈശ്വരനെ ധ്യാനിച്ച് മന്ത്രം ജപിച്ച് വേണം തുളസിയിലയും പൂവും നുള്ളാൻ.
 
ഓം തുളസ്യാമൃത സംഭൂതേ
സദാ ത്വം കേശവ പ്രിയ
കേശവാർത്ഥം ലുനാമി ത്വാം 
വരദാഭവ ശോഭനേ 
 
എന്ന മന്ത്രമാണ് തുളസിയിലയും തുളസി പൂവും നുള്ളുമ്പോൾ ജപിക്കേണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article