ക്ഷേത്രങ്ങൾക്ക് സമീപത്ത് വീടുവക്കുന്നവർ ഇക്കാര്യം നിർബന്ധമായും പാലിച്ചിരിക്കണം !

Webdunia
ശനി, 28 ജൂലൈ 2018 (12:57 IST)
വീടുവക്കാനായി നാം കണ്ടെത്തിയ ഇടത്തിന് സമീപത്തായി ക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ വാസ്തു ശാസ്ത്രത്തിൽ കണിശമായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട്. ഇതിന് പിന്നിൽ ശാസ്ത്രീയവും വിശ്വാസപരവുമായ നിരവധി കാര്യങ്ങൾ ഉണ്ട്. 
 
ക്ഷേത്രത്തോട് തൊട്ടു ചേർന്ന് വീടുകൾ പണിയുന്നത് നല്ലതല്ല. കാരണം ക്ഷേത്രത്തിലെ ചൈതന്യത്തെ ഭയന്ന് അകത്ത് കടാക്കാൻ കഴിയാതെ നിൽക്കുന്ന നെഗറ്റീവ് എനർജികളുടെ സാനിദ്യം എപ്പോഴും ക്ഷേത്രങ്ങൾക്ക് പുറത്തെ ചുറ്റുപാടും ഉണ്ടാകും എന്നതിനാലാണ് ഇത്. അതിനാൽ ക്ഷേത്രത്തിൽ നിന്നും ജ്യോതിഷി നിശ്ചയിക്കുന്ന ഒരു നിശ്ചിത അകലത്തിൽ മാത്രമേ വീടുകൾ പണിയാവു. 
 
അടുത്തതായി ശ്രദ്ധ ചെലുത്തേണ്ടത്. വീടുകൾക്ക് ഒരിക്കലും ക്ഷേത്രത്തിലെ കൊടിമരത്തേക്കാൽ ഉയരം പാടില്ല എന്നതാണ്. ഇതിനു പിന്നിൽ ശസ്ത്രീയമായ ഒരു കാരണമുണ്ട്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങൾ നിർമ്മിക്കുന്നത്. അടിമുതൽ മുകൾ വരെ ചെമ്പ് പൊതിഞ്ഞുകൊണ്ടാണ്. ഇത് ഇടിമിന്നലിനെ തടുത്ത് നിർത്തുന്ന രക്ഷാ കവജമാണ് ക്ഷേത്രത്തിനു ചുറ്റുമുള്ള ഇടത്തെ മുഴുവൻ ഇത് ഇടിമിന്നലിൽ നിന്നും സംരക്ഷിക്കും.
 
ഈ കൊടിമരത്തിനും മുകളിലേക്ക് വീടുകൾ പണിതാൽ ആദ്യം ഇടിമിന്നൽ പതിക്കുക വീടിനു മുകളിലായിരിക്കും അത് വീട് അഗ്നിക്കിരയാകാൻ കാരണമായേക്കാം എന്നാണ് വാസ്തു ശസ്ത്രം പറയുന്നത്. ഇത് നാടിന് തന്നെ ദോഷമായി ഭവിച്ചേക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article