വീടിനു മുന്നിൽ മണികെട്ടുന്നതിന് പിന്നിലെ കാരണമിതാണ് !

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (12:19 IST)
വീടുകൾക്ക് മുന്നിൽ മണീ കെട്ടുക എന്നത് നമ്മൾ പൂർവികരിൽ നിന്നും പഠിച്ച് പിന്തുടരുന്ന ഒന്നാണ്. അലങ്കാരത്തിനായി മാത്രമാണ് മണികൾ വീടിനു മുമ്പിൽ സ്ഥാപിക്കുന്നത് എന്നാണ് ചിലർ കരുതറുള്ളത്, അതിനാൽ വീടിൽ വേറേ കോളിങ് ബെല്ലും ഘടിപ്പിക്കാറുണ്ട്. എന്നാൽ വീടിനു മുൻപിൽ മണി സ്ഥാപിക്കുന്നതിന് പിന്നിൽ ശാസ്ത്രീയമായ കരണങ്ങൾ ഉണ്ട്. മണീയേക്കാൾ ഉത്തമമായ കൊളിംഗ് ബെൽ ഇല്ല എന്നതാണ് സത്യ.
 
മണിനാദം അത്രകണ്ട് പോസിറ്റിവ് എനർജി പ്രധാനം ചെയ്യുന്നതാണ് എന്നുള്ളതുകൊണ്ടാണ് വീടിനു മുൻപിൽ മണികൾ സ്ഥാപിച്ചിരുന്നത്. തലച്ചോറിനെ പ്രചോദിപ്പിക്കാൻ കഴിവുള്ള പോസ്റ്റിവ്‌ എനൽജി എല്ലാവരിലേക്കും പടർത്താൻ കഴിവുള്ള നാദമാണ് മണി നാദം. 
 
മണിനാദം അതിഥിക്കും ആതിഥേയർക്കും ഒരുപോലെ പോസിറ്റിവ് എനർജി പ്രധാനം ചെയ്യും. ഏഴു സെക്കന്റുകളോളം മണിനാദത്തിന്റെ പ്രതിധ്വനി നമ്മുടെ കാതുകളിൽ മുഴങ്ങും. ഇത് മനസിലെ നെഗറ്റീവ് ചിന്തകളെ ഒഴിവാക്കി പോസിറ്റിവിറ്റി നിറക്കും. മനുഷ്യന്റെ ഏകാഗ്രത വർധിപ്പിക്കാൻ മണിനാദത്തിന് പ്രത്യേക കഴിവുണ്ട് അതിനാലാണ് മണിനാദം ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും പ്രധാന ഭഗമായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article