ദോഷങ്ങള്‍ ഒറ്റ രാത്രികൊണ്ട് അകലണോ; എന്താണ് ഉമാമഹേശ്വര പൂജ ?

ഞായര്‍, 22 ജൂലൈ 2018 (15:38 IST)
വിശ്വാസങ്ങള്‍ക്ക് പിന്നാലെ പായുന്ന വലിയൊരു സമൂഹമാണ് നമുക്കു ചുറ്റുമുള്ളത്. പൂര്‍വ്വികള്‍ പകര്‍ന്നു തന്ന ആചാരങ്ങളും പ്രവര്‍ത്തികളും പില്‍ക്കാലത്ത് ആ‍ാരാധനയുടെ ഭാഗമായി തീര്‍ന്നു. ആചരിച്ചു പോരുന്ന പല കാര്യങ്ങളെക്കുറിച്ചും ഭൂരുഭാഗം പേരും അഞ്ജരാണ്.

ഇതിലൊന്നാണ് ഉമാമഹേശ്വര പൂജ എന്നത്. കേട്ടു കേള്‍വിയുണ്ടെന്നല്ലാതെ ഇതേക്കുറിച്ച് വ്യക്തമായ ധാരണ ആര്‍ക്കുമില്ല. കുടുംബത്തില്‍ സന്തോഷം പകര്‍ന്ന് ബന്ധങ്ങള്‍ ശക്തമാകുന്നതിനായി പുലര്‍ത്തേണ്ട പൂജാവിധിയാണ്
ഉമാമഹേശ്വര പൂജ.

കുടുംബജീവിതം ഭദ്രമാക്കുന്നതിന് മഹാദേവനെയും ഉമയെയുമാണ് പൂജിക്കേണ്ടത്. ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള അമ്പലത്തിലാണ് ഈ ചടങ്ങുകള്‍ നടത്തേണ്ടത്. ഇതോടെ ജാതകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കൂടാതെ ദാമ്പത്യ പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും.

വിവാഹം വൈകുന്നുവെന്ന ആശങ്കയുള്ളവരും നടത്തേണ്ട പൂജാവിധിയാണ് ഉമാമഹേശ്വര പൂജ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍