നാഗങ്ങളും സർപ്പവും തമ്മിലുളള വ്യത്യാസം എന്താണ് ?

Webdunia
തിങ്കള്‍, 16 ഏപ്രില്‍ 2018 (14:04 IST)
പുരാതന കാലം മുതല്‍ ഭാരതത്തില്‍ നാഗങ്ങളെ ആരാധിക്കുന്നുണ്ട്. വിശ്വാസങ്ങളും ആരാധനകളും ഇഴുകി ചേര്‍ന്ന ഈ രാജ്യത്ത് സർപ്പവും നാഗങ്ങളും രണ്ടാണ്. എന്നാല്‍ പലര്‍ക്കും ഇക്കാര്യത്തില്‍ കൂടുതല്‍ അറിവില്ല എന്നതാണ് സത്യം.

ഇന്നു കാവുകൾ വെട്ടി നിരത്തിയും സർപ്പങ്ങളെ കൊല്ലുന്നതും പതിവാണ്. ഇതു മൂലം ദോഷങ്ങള്‍ വിടാതെ പിന്തുടരുമെന്ന വിശ്വാസവുമുണ്ട്. നാഗദോഷങ്ങൾ‌ പ്രശ്നചിന്തയിലൂടെ മനസ്സിലാക്കാനും പരിഹാരം അറിയാനും കഴിയും. അവ നടപ്പിലാക്കിയാൽ ഇതിൽ നിന്നു മോചനമുണ്ടാകും.

നാഗങ്ങളും സർപ്പവും തമ്മില്‍ വ്യത്യാസമുണ്ട്. പുരാതന ഗ്രഥങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. സർപ്പങ്ങളുടെ അധിപതി വാസുകിയും നാഗങ്ങളുടെ അധിപതി അനന്തനുമാണ്. വിഷം കൂടുതലാണ് സര്‍പ്പങ്ങള്‍ക്ക്. എന്നാല്‍ സാത്വികഗുണമുളളവയും വിഷക്കുറവുള്ളവരുമായിരിക്കും നാഗങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article