ഐശ്വര്യം പകരുന്ന നാഗമാണിക്യം സത്യമോ ?

ശനി, 14 ഏപ്രില്‍ 2018 (11:59 IST)
ഐതീഹ്യങ്ങളിലും വായ്താരികളിലും തുടങ്ങി സിനിമകളിൽ വരെ നാഗമാണിക്യവും അതിനു പിന്നിലെ കഥകളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. നാഗമാണിക്യം ലഭിക്കുന്നതിനു വേണ്ടി ഈ കാലത്തും പലരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിച്ചേ മതിയാവൂ. പലരും നിരവധി തവണ പറ്റിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ എന്താണ് നാഗമാണിക്ക്യത്തിനു പിന്നിലെ സത്യം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.  
 
നഗമാണിക്യം എന്നു പറയുന്നത് ആരോ മെനെഞ്ഞെടുത്ത വെറും ഒരു കെട്ടുകഥ മാത്രമാണ്. പുരാണങ്ങളിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട് എന്നതാണ് ഇതിന്റെ ആധികാരികതയെ സംബന്ധിച്ചിച്ച് ആളുകൾ വിശ്വസിക്കാൻ കാരണം. എന്നാൽ പുരാണത്തിൽ നാഗമാണിക്യത്തെക്കുറിച്ച്  ഒരു നുണക്കഥയുടെ ഭാഗമായാണ് എന്നതാണ് വാസ്തവം.
 
പാമ്പിന്റെ വിഷം കാലപ്പഴക്കത്തിൽ ഉറഞ്ഞാണ് നാഗമാണിക്യം രൂപപ്പെടുന്നത് എന്നതാണ് വിശ്വാസം. എന്നാൽ ഇതു തികച്ചും തെറ്റാണ്. പാമ്പുകളുടെ വിശസഞ്ചിയിലോ വായ്ക്കകത്തൊ ഇവക്ക് ഒന്നും തന്നെ സൂക്ഷിക്കാനാവില്ല എന്ന വസ്തവം തിരിച്ചറിയാത്തതാണ് പറ്റിക്കപ്പെടുന്നതിന് പ്രധാന കാരണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍