ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ അനേകമാണ്. ജ്യോതിഷത്തിൽ എഴുതിയതെല്ലാം സത്യമെന്ന് കരുതുന്നവരും അങ്ങനെ വിശ്വസിച്ച് പോരുന്നവരുമാണ് എന്തിനും ഏതിനും ജ്യോതിഷത്തേയും പ്രശ്നപരിഹാരത്തേയും എല്ലാം ആശ്രയിക്കുന്നത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും രത്നങ്ങൾ ഇഷ്ടമാണ്. ചിലർ ജാതകമൊന്നും നോക്കാതെ ജ്യോതിഷന്റെ ഉപദേശമില്ലാതെ തങ്ങൾക്ക് തോന്നിയ രത്നം തിരഞ്ഞെടുത്ത് ധരിക്കാറുണ്ട്. എന്നാൽ, ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് ജ്യോതിഷികൾ പറയുന്നു.
ഒരു നല്ല ജ്യോതിഷന്റെ ഉപദേശ പ്രകാരം മാത്രമേ രത്‌നം ധരിക്കാവൂ. അതിന് വിശദമായ ജാതക പരിശോധന അത്യാവശ്യമാണ്. നവരത്‌ന മോതിരം അണിയുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേക കാലയളവില്‍ മാത്രമേ ധരിക്കുവാന്‍ പാടുള്ളൂ.
ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ യാതൊരുവിധ രത്‌നവും ധരിക്കാൻ പാടുള്ളതല്ല. ഓരോരുത്തർക്കും ഓരോ രത്നമാണ്. അതിനാൽ, അമ്മക്ക് അനുയോജ്യമായ രത്‌നം ഉള്ളിൽ വളരുന്ന കുഞ്ഞിന് നല്ലതാവണമെന്നില്ല. ഒരുപക്ഷേ, വിപരീതമായി സംഭവിച്ചേക്കാം. അതിനാല്‍ ഗര്‍ഭ കാലയളവില്‍ സ്ത്രീകള്‍ യാതൊരു കാരണവശാലും രത്‌നങ്ങള്‍ ധരിക്കരുത്.
സ്ത്രീകള്‍ ഇടതു കൈയ്യിലും പുരുഷന്മാര്‍ വലതു കൈയ്യിലും ആണ് രത്‌നങ്ങള്‍ ധരിക്കേണ്ടത്. മറിച്ചായാൽ അത് മരണത്തിന് വരെ കാരണമായേക്കാം.