ശനിദോഷം മാറാൻ ശാസ്താവിൽ അഭയം പ്രാപിക്കാം

Webdunia
വെള്ളി, 12 ഒക്‌ടോബര്‍ 2018 (20:18 IST)
ശനി ദോശം എന്നു കേൾക്കുമ്പോൾ തന്നെ നമുക്ക് ഭയമാണ്. എന്നാൽ ഭയപ്പെട്ടതികൊണ്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുക മാത്രമാണ് ചെയ്യുക. പരിഹാര കർമ്മങ്ങൾ ചെയ്താൽ ശനിദശാ കാലത്തെ ദോഷങ്ങളുടെ കാഠിന്യം കുറക്കാനാകും.
 
ജ്യോതിഷത്തില്‍ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷം മാറാന്‍ ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദര്‍ശനം നടത്തുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നത് ദോഷമകറ്റുമെന്നാണ് വിശ്വാസം. ഒരിക്കലൂണോ പൂര്‍ണമായ ഉപവാസമോ ആണ് ക്ഷേത്രദർശന സമയങ്ങളിൽ തിരഞ്ഞെടുക്കേണ്ടത്. 
 
നീരാഞ്ജനമാണ് ശനി ദോഷശാന്തിക്കായി അയ്യപ്പക്ഷേത്രങ്ങളില്‍ ശനിയാഴ്ചകളില്‍ നടത്താറുള്ള പ്രധാന വഴിപാട്. വിവാഹിതര്‍ ശനി ദോഷ പരിഹാരത്തിനായി ക്ഷേത്രദര്‍ശനം നടത്തുന്നത് പങ്കാളിയോടൊപ്പമായാല്‍ കൂടുതൽ ഫലം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article