സർപ്പപ്രീതി വരുത്തിയാൽ സന്താനഭാഗ്യം ഉണ്ടാകുമോ ?

വെള്ളി, 12 ഒക്‌ടോബര്‍ 2018 (18:28 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ ഒപ്പം കൊണ്ടു നടക്കുന്നവരുമാണ് ഒരു വിഭാഗമാളുകള്‍. പുരാതന കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിച്ചിരുന്നു. വീടുകളോട് ചേര്‍ന്നുള്ള കാവുകള്‍ അതിന്റെ തെളിവുകളാണ്.

നാഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ ഉണ്ടെങ്കില്‍ കൂടി ഇന്നും വിശ്വസിക്കപ്പെടുന്ന ഒന്നാണ് സന്താന ഭാഗ്യവുമായി ബന്ധപ്പെട്ടുള്ളത്. കുട്ടികളില്ലാത്ത ദമ്പതികൾ സർപ്പപ്രീതി വരുത്തിയാൽ സന്താനഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.

നാഗപ്രതിഷ്ഠ ഉപദേവതയായി കണ്ടുവരുന്നു ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തിയാല്‍ സർപ്പപ്രീതി കൈവരും. സന്താനഭാഗ്യം ഇതോടെ കൈവരുകയും ചെയ്യുമെന്ന് ആചാര്യന്മാര്‍ പറയുന്നു.

മണ്ണാറശാല, ആമേട, പാമ്പുംമേക്കാട്, പെരളശ്ശേരി ക്ഷേത്രം, അനന്തൻകാട് ക്ഷേത്രം, വെട്ടിക്കോട് ക്ഷേത്രം ഒക്കെ പ്രസിദ്ധമായ ക്ഷേത്രങ്ങളാണ്.

എന്നാല്‍ നാഗപൂജ നടത്താന്‍ പാടില്ലാത്ത സമയമുണ്ട്. സർപ്പങ്ങൾ പുറ്റിൽ തപസിരിക്കുന്ന കാലമായ ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല. ഇത് തെറ്റിക്കുന്നത് ഫലം വിപരീതമാകുന്നതിനൊപ്പം ദോഷം ചെയ്യും.

ഇടവം മുതൽ കന്നിയിലെ ആയില്യം വരെയുള്ള കാലങ്ങളില്‍ നാഗങ്ങള്‍ പുറ്റിൽ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്. അതിനാൽ ഈ സമയം ആരാധനകളും പൂജകളും ഒഴിവാക്കേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍