പിതൃമാതൃ ശാപമുണ്ടാകുന്നത് എങ്ങനെ ?; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (16:51 IST)
പിതൃദോഷ കാരണങ്ങള്‍ എന്താണെന്ന് അറിയാനും അതിനൊപ്പം ദോഷങ്ങള്‍ നീക്കാന്‍ പ്രാര്‍ഥനകളും ചടങ്ങുകളുമായി അലയുകയും ചെയ്യുന്നവര്‍ നിരവധിയാണ്.

പൂര്‍വ്വിക ശാപം മൂലം ദുരന്തങ്ങള്‍ സംഭവിക്കുമെന്ന ഭയമാണ് എല്ലാവരിലും ഉള്ളത്. പിതൃശാപത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ജ്യോതിഷത്തെ ആശ്രയിക്കുന്നവരാണ് കൂടുതല്‍ പേരും.

ഒരാളുടെ ജാതകത്തില്‍ ശുഭഗ്രഹങ്ങള്‍ ശുഭസ്ഥാനത്ത് നില്‍ക്കാതിരിക്കുന്നതും ശുഭ ഗ്രഹങ്ങള്‍ ദുര്‍ബ്ബലന്മാരായി നില്‍ക്കുന്നതും പിതൃശാപത്തിന്റെ ലക്ഷണമാണെന്നാണ് ശാസ്‌ത്രം പറയുന്നത്.

മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ സംരക്ഷിക്കാതെയും മരണശേഷം അവരുടെ ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നതു മൂലമാണ് പിതൃമാതൃ ശാപമുണ്ടാകുന്നത്.

പിതൃമാതൃ ശാപം മനസിലാക്കാന്‍ ജാതകത്തില്‍ യഥാക്രമം ആദിത്യന്റെയും ചന്ദ്രന്റെയും സ്ഥിതിയും ബലവും നിര്‍ണ്ണയിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍