അബുദാബി ഓണാഘോഷം കൊഴുത്തു

വ്യാഴം, 13 സെപ്‌റ്റംബര്‍ 2007 (14:14 IST)
FILEFILE
അബുദാബിയിലെ ഇത്തവണത്തെ ഓണാഘോഷം സെപ്തംബര്‍ ഏഴാം തീയതി കെങ്കേമമായി നടന്നതായി റിപ്പോര്‍ട്ട്‌. അവിടത്തെ ഓണാഘോഷങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച ശക്തി തിയറ്റേഴ്‌സ്‌ വിപുലമായ പരിപാടികളാണ്‌ ഇത്തവണ കാഴ്ചവച്ചത്‌.

സെപ്തംബര്‍ ഏഴാം തീയതി രാവിലെ അബുദാബി സുഡാനീസ്‌ സോഷ്യല്‍ സെന്‍ററില്‍ 11.30ന്‌ വിഭവസമൃദ്ധമായ ഓണ സദ്യ നടത്തി. തുടര്‍ന്ന്‌ നടന്ന ആരംഭിച്ച ആഘോഷപരിപാടികളില്‍ അബുദാബി മലയാളി സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നു ഒട്ടേറേ പേര്‍ പങ്കെടുത്തു.

വൈകീട്ട്‌ 8.30ന്‌ ആരംഭിച്ച കലാ പരിപാടികള്‍ക്ക്‌ വിവിധ ചമയങ്ങളോടെയുള്ള ഘോഷയാത്രയോടെ തുടക്കം കുറിച്ചു.

FILEFILE
മുസ്സഫ എന്‍.പി.സി.സി. കമ്പനി ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ കൈരളി കള്‍ച്ചറല്‍ ഫോറം കലാകാരന്മാര്‍ അവതരിപ്പിച്ച തെയ്യം, ഓണപ്പൊട്ടന്‍, കരകം, ശക്തി കലാകാരന്മാരുടെ ചെണ്ടമേളം, പുലിക്കളി, എന്നിവയുടെ അകമ്പടിയോടെ മാവേലിത്തമ്പുരാനെ വരവേറ്റു.

തുടര്‍ന്ന്‌ ശക്തി വനിതാവിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളി, ഭരതനാട്യം, ശക്തി അവാര്‍ഡ്‌ ജേതാവായ സന്തോഷ്‌ ഏച്ചിക്കാനത്തിന്‍റെ കൊമാല എന്ന ചെറുകഥയെ ആസ്പദമാക്കി അവതരിപ്പിച്ച ലഘു നാടകം, നാടന്‍ പാട്ടുകള്‍, ശക്തി ബാലസംഘം അവതരിപ്പിച്ച ലഘു നാടകം, കമ്പടവുകളി തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന പരിപാടികളും ഓണാഘോഷത്തിനു കൊഴുപ്പേകി.