Akshaya Tritiya 2023: അക്ഷയതൃതീയ ദിനത്തില്‍ എന്തെങ്കിലും ലഭിച്ചാല്‍ അത് വര്‍ഷം മുഴുവന്‍ ഇരട്ടിയാകും!

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ഏപ്രില്‍ 2023 (13:41 IST)
സര്‍വൈശ്വര്യത്തിന്റെയും ദിനമായ അക്ഷയതൃതീയ ഇന്ന്. അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്ക് ശാശ്വതമായ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. വൈശാഖ മാസത്തിലെ തൃതീയ ആണ് അക്ഷയ തൃതീയയായി പരിഗണിക്കുന്നത്.
 
വൈശാഖം പൊതുവേ ശുഭ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല മാസമായിട്ടാണ് കരുതുന്നത്. വൈശാഖ മാസത്തിന്റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പ്പണത്തിനു പറ്റിയ ദിനമാണ്. ഗംഗാ സ്‌നാനം, യവന ഹോമം തുടങ്ങിയവയ്ക്കും ശ്രേഷ്ഠമായി വിലയിരുത്തപ്പെടുന്നു.
 
ഇന്ത്യയിലെ ജനങ്ങള്‍ ശൂഭ സൂചകമായി കരുതുന്ന ഈ ദിനം ലക്ഷ്മീ വരദാനത്തിനായി സ്വര്‍ണം ഉള്‍പ്പടെയുള്ള ദ്രവ്യങ്ങള്‍ വാങ്ങാന്‍ പറ്റിയ ദിനവുമാണ്. അക്ഷയ തൃതീയ ദിനത്തില്‍ എന്തെങ്കിലും ലഭിച്ചാല്‍ അത് വര്‍ഷം മുഴുവന്‍ ഇരട്ടിയാകും എന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

Next Article