എന്താണ് അത്തച്ചമയം, പൂക്കളം എത്ര ദിവസങ്ങള്‍ ഇടാം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 ഓഗസ്റ്റ് 2022 (08:18 IST)
അത്തച്ചമയത്തോടെയാണ് ഇപ്പോള്‍ മലയാളികളുടെ ഓണാഘോഷം ആരംഭിക്കുന്നത്. തിരുവിതാംകൂര്‍-കൊച്ചി രാജവംശങ്ങള്‍ നടത്തിയിരുന്ന അത്തച്ചമയം 1961മുതല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. തൃക്കാക്കരയില്‍ ബഹുജനപങ്കാളിത്തത്തോടെയാണ് അത്തച്ചമയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കലാരൂപങ്ങളും മലയാളത്തിന്റെ സാംസ്‌ക്കാരികതനിമകള്‍ വെളിപ്പെടുത്തുന്ന നിശ്ചലദൃശ്യങ്ങളും അണിചേരുന്ന അത്തച്ചമയ ഘോഷയാത്ര ഏറെ പേരുകേട്ടതാണ്.
 
കലയെന്ന നിലയില്‍ അല്ലെങ്കില്‍ ആചാരമെന്ന നിലയില്‍ ഓണാഘോഷങ്ങളില്‍ ആദ്യം പൂക്കളം ഒരുക്കുന്നതാണ്. ചിങ്ങം ഒന്ന് മുതല്‍ മാസാവസാനം വരെ മലയാളികള്‍ വീട്ടുമുറ്റത്ത് പൂക്കളമിടുന്നു. പക്ഷേ അത്തം മുതല്‍ തിരുവോണം വരെ പൂക്കളിടുന്ന സമ്പ്രദായത്തിനാണ് കൂടുതല്‍ പ്രാധാന്യം. ഒന്നാം ദിവസം ഒരു വട്ടം എന്ന് തുടങ്ങി പത്താംദിവസം പത്ത് വട്ടം(വൃത്തം) എന്ന രീതിയിലാണ് നാം പൂക്കളമൊരുക്കുക. ചിത്രകലയിലെ പ്രതിഭ മാത്രമല്ല പൂക്കളമൊരുക്കലില്‍ പ്രാധാന്യം. ഇത് മനുഷ്യനെ പ്രകൃതിയോട് ഏറ്റവും ചേര്‍ത്തുനിര്‍ത്തുന്ന ഒരു കലയായി വേണം കാണാന്‍. 'തുമ്പപ്പൂവേ പൂത്തളിരേ/ നാളേക്കൊരു വട്ടി പൂ തരണേ/ കാക്കപ്പൂവേ പൂത്തളിരേ/ നാളേക്കൊരു വട്ടി പൂതരണേ' എന്നതാണ് പൂക്കളമൊരുക്കലുമായി ബന്ധപ്പെട്ട ഓണപ്പാട്ട്. നമുക്ക് ആവശ്യമുള്ളത് മാത്രമാണ് നാം പ്രകൃതിയില്‍ നിന്നെടുക്കുന്നത്. അതിന് പ്രകൃതിയോട് അനുവാദം ചോദിക്കുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍