രണ്‍ബീര്‍, ദീപിക പ്രണയം വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്നെ വാര്‍ത്തകള്‍ക്കു പിന്നില്‍ മറഞ്ഞ മറ്റൊരു പേരുണ്ട്. സോനം കപൂര്‍.
ബോളിവുഡ്ഡിലെ അതികായന് അനില്‍ കപൂറിന്റെ മകളാണെങ്കിലും ദീപികാ പദുകോണിന്റെ ക്യാറ്റ് വാക്ക് പ്രഭയി സോനം പിന്നിലായി എന്നു വേണം പറയാന്‍.സാവരിയയും, ഓം ശാന്തി ഓമും ഏറ്റുമുട്ടിയപ്പോള്‍ ഷാരൂഖ്- ദീപികാ ജോഡിയാണ് വിജയം കണ്ടത്.
സാവരിയ ചിത്രീകരിക്കുമ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ യുവരാജുമായി തെറ്റിപ്പിരിഞ്ഞ ദീപിക രണ്‍ബീറിന്റെ ജീവിതത്തിലേക്കു വന്നപ്പോള്‍ സോനം തഴയപ്പെട്ടു.
IFM
IFM
സിനിമയില്‍ മാത്രമല്ല ജീവിതത്തിലെ മത്സരത്തിലും സോനം പരാജയപ്പെട്ടു. പാര്‍ട്ടികളില്‍ രണ്‍ബീര്‍ ദീപിക- ജോഡിയും സോനവും കണ്ടാല്‍ പരസ്പരം വഴിമാറിപ്പോകുകയാണത്രേ പതിവ്. സോനത്തിന് താങ്ങാന്‍ കഴിയുന്നതിലും അധികമാണ് പാര്‍ട്ടികളില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സോനവും താനുമായുള്ള ബന്ധത്തില്‍ ഉലച്ചിലില്ലെന്നും വേര്‍പെടുത്താന്‍ കഴിയാത്ത സ്നേഹബന്ധമാണ് അതെന്നുമൊക്കെ രണ്‍ബീര്‍ കുമ്പസാരിക്കുമ്പോഴും സോനം നിശബ്ദയാണ് പ്രണയം മുറിപ്പെട്ടതിന്റെ നിശബ്ദത.