സുഹൃത്തിന്‍റെ മനസ്സളക്കാം...

PROPRO
പ്രണയത്തിലാണോ? എന്നു ചോദിക്കുമ്പോള്‍ ഹേയ് ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രം. പ്രണയം തുറന്നു പറയാന്‍ ധൈര്യമില്ലാത്ത യുവതീയുവാക്കളുടെ മറുപടി ഇതാണ്. എന്നാല്‍ നാളുകള്‍ ചെല്ലുമ്പോള്‍ ദീര്‍ഘനാളായുള്ള നിങ്ങളുടെ സുഹൃത്ത് നിങ്ങളെ പ്രണയിച്ചു തുടങ്ങിയോ എന്ന ഒരു സംശയം ന്യായം. നിങ്ങളുടെ സുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നുവോ? പ്രണയത്തിനും സൌഹൃദത്തിനും ഇടയിലെ നേര്‍ത്ത അതിരുകള്‍ തിരിച്ചറിയുക.

പ്രണയം കഠിന ഹൃദയനെ ലോല ഹൃദയനും ലോല ഹൃദയനെ അതിലോല ഹൃദയനുമാക്കുന്നു. മനസ്സില്‍ എന്ത് ഒളിപ്പിച്ചാലും ശരീരം അതിനു ബദല്‍ ചെയ്യുമെന്നാണ് മന:ശ്ശാസ്ത്രം പഠിപ്പിക്കുന്നത്. നിങ്ങളുടെ സുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നതായി നടിക്കാതിരിക്കാന്‍ പാടുപെട്ടാലും ശരീരം അതിനെതിരെയുള്ള പ്രവര്‍ത്തിക്കുന്നത് കാണുക.

1. ദീര്‍ഘനാളത്തെ ബന്ധം അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലാത്ത പോലെ തന്നെ സുഹൃത്തും പെരുമാറുന്നെങ്കില്‍ പ്രണയം തുറന്നു പറയാനുള്ള ഏറ്റവും നല്ല അവസരത്തിനായി കാത്തിരിക്കൂ. നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ സുഹൃത്ത് ബന്ധം അത്ര ശക്തമായ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ സുഹൃത്തിനെ സൌഹൃദത്തില്‍ തുടരാന്‍ വിട്ടേക്കൂ.

2. സൌഹൃദവലയങ്ങളില്‍ എല്ലാവരോടും കാട്ടുന്നതിനേക്കാള്‍ കൂടുതല്‍ സൌഹൃദം നിങ്ങളോട് എതിര്‍ ലിംഗത്തില്‍ പെട്ട സുഹൃത്ത് കാട്ടുന്നുണ്ടെങ്കില്‍, പ്രത്യേക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടി ചങ്ങാതി തല തിരിക്കുന്നെങ്കില്‍, സുഹൃത്തിനു താല്പര്യമില്ലാത്ത കാര്യങ്ങളില്‍ നിങ്ങള്‍ ഏര്‍പ്പെടുന്നത് സുഹൃത്തിന്‍റെ രക്തസമ്മര്‍ദ്ദം കൂടുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വേണ്ടി തുടിക്കുന്ന ഒരു ഹൃദയത്തിനുടമയാണ് നിങ്ങളുടെ സുഹൃത്തെന്ന് തിരിച്ചറിയുക.

PROPRO

3. മനുഷ്യര്‍ ആത്യന്തികമായി സ്വാര്‍ത്ഥരാണ്. ഏറ്റവും പ്രാധാന്യം നല്‍കുന്ന കാര്യങ്ങളുടെ ചെറിയ അംശം പോലും നഷ്ടപ്പെടാന്‍ ആരും ഇഷ്ടപ്പെടുകയില്ല. അതാണ് മറ്റ് സുഹൃത്തുക്കളോട് നിങ്ങള്‍ കാട്ടുന്ന അടുപ്പത്തില്‍ സുഹൃത്തിന് ദേഷ്യം തോന്നുന്നത്. നിങ്ങളുടെ സുഹൃത്തിന്‍റെ ചെറിയ അസൂയ ചിലപ്പോള്‍ നിങ്ങളെ വലിച്ചെറിഞ്ഞേക്കാനും മതി.

4. സുഹൃത്തിന്‍റെ ഏറ്റവും തിരക്കേറിയ സമയം നിങ്ങള്‍ക്കായി ചെലവാക്കാന്‍ പറയൂ. എല്ലാ പരിപാടികളും മാറ്റി വച്ച് നിങ്ങളെ തേടി വരുന്നുണ്ടെങ്കില്‍ ഓര്‍ത്തു വച്ചോളൂ സുഹൃത്ത് പ്രണയം പറയാന്‍ കാത്തിരിക്കുകയാണ്.

5. എതിര്‍ ലിംഗത്തില്‍ പെട്ടവരുടെ കാന്തിക വലയത്തില്‍ പെടുക മനുഷ്യന്‍റെ സഹജ വാസനയാണ്. മറ്റുള്ളവര്‍ എത്ര തന്നെ ആകര്‍ഷണീയയായി വന്നാലും നിങ്ങളുടെ സുഹൃത്ത് ആകൃഷ്ടയാകാതെ നിങ്ങളില്‍ ശ്രദ്ധിക്കുന്നതെങ്കില്‍ നിങ്ങളെ സുഹൃത്ത് അഗാധമായി പ്രണയിക്കുന്നു എന്ന് തിരിച്ചറിയുക.

6. കൂടുതല്‍ പുരുഷന്‍‌മാരും നന്നായി ആശയവിനിമയം നടത്തുന്നവരല്ലെന്നും സ്ത്രീകള്‍ ഉള്ളിലുള്ളതിനു വിപരീതം പ്രകടിപ്പിക്കുമെന്നതും മന:ശ്ശാസ്ത്രം. നിങ്ങളെ പ്രണയിക്കുന്ന നിങ്ങളുടെ സുഹൃത്ത് ശ്രദ്ധിക്കുന്നത് കൂടുതല്‍ നിങ്ങളെ ആയിരിക്കും, സംസാരിക്കുന്നത് കൂടുതലും നിങ്ങളോടായിരിക്കും. അതിനര്‍ത്ഥം നിങ്ങളോട് പ്രണയം തുറന്നു പറയുന്നതിന് അപ്പുറം ഒരു അത്ഭുതവും ആഗ്രഹിക്കുന്നില്ലെന്ന് തന്നെ.

അതുകൊണ്ട് ദീര്‍ഘനാളായി നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുടെ ചെയ്തികള്‍ വിലയിരുത്തി നോക്കൂ. സംഭവം സത്യമെങ്കില്‍ ദീര്‍ഘകാലത്തേക്കുള്ള ഒരു സുദൃഡ ബന്ധം സാധ്യമാക്കാനും നിലനിര്‍ത്താനും കഴിയും.