പ്രണയത്തില്‍ അവഗണന...

വെള്ളി, 3 ഒക്‌ടോബര്‍ 2008 (17:12 IST)
IFMIFM
തത്വത്തില്‍ പ്രണയത്തിലായിരിക്കുക. അതേ സമയം പ്രണയം നിലനില്‍ക്കാത്ത അവസ്ഥ ഇരുവര്‍ക്കും ഇടയില്‍ നിലനിര്‍ത്തുക. ചില പ്രണയ ബന്ധങ്ങളില്‍ പങ്കാളികള്‍ ഇത്തരത്തില്‍ പെരുമാറാറുണ്ട്.

ഇങ്ങനെയുള്ള പങ്കാളിയുമായി ഒരകലം പാലിക്കുക. ഓരോ കോളിനോടും ഓരോ മെസേജിനോടും പ്രതികരിക്കരുത്. ഓരോ നിമിഷവും അയാള്‍ക്കു വേണ്ടി ഉഴിഞ്ഞു വച്ചിരിക്കുകയാണെന്ന് അയാള്‍ക്ക് തോന്നാനുള്ള അവസരം കൊടുക്കരുത്.

നിങ്ങളുടെ സുഹൃത്തുക്കളോടൊത്ത് ഉല്ലസിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ ഇയാളേയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കരുത്. അതിനായി അഭ്യര്‍ത്ഥിക്കാനും പോകരുത്. അത്തരം ആവശ്യം ഉന്നയിച്ചാല്‍ പ്രകോപിപ്പിക്കാ‍തെ തണുപ്പന്‍ മട്ടില്‍ കാര്യം പറഞ്ഞ് ഒഴിയുക.

നിങ്ങള്‍ സ്വന്തമായി ബന്ധങ്ങളും ഉറപ്പുള്ള സൌഹൃദ ശൃംഖലയും ഉണ്ടാക്കുക. ഓരോ കാര്യങ്ങള്‍ക്കും അയാളെ ആശ്രയിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഇത്രയൊക്കെയായിട്ടും സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നില്ലെങ്കില്‍ ആ ബന്ധം ഒഴിവാക്കുക.

വ്യക്തമായി കാര്യം പറഞ്ഞ ശേഷം മാത്രം ബന്ധം അവസാനിപ്പിക്കുക. നിങ്ങള്‍ക്ക് സ്വന്തം സന്തോഷം വലുതാണെന്ന് തുറന്നുപറയുക.

വെബ്ദുനിയ വായിക്കുക