പ്രണയം ഊഷ്‌‌മളമാക്കൂ...

PROPRO
ലോകത്തില്‍ വച്ച് തന്നെ ഏറ്റവും അമ്പരപ്പിക്കുന്നതും മനോഹരവുമായ വികാരമാണ് പ്രണയം. ഒരു പക്ഷേ അത് നിങ്ങള്‍ക്ക് വേദന തന്നേക്കാം... അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വന്‍ നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാം....കുഴഞ്ഞു മറിഞ്ഞ മാനസിക സമ്മര്‍ദ്ദങ്ങളിലേക്ക് വരെ ചിലപ്പോള്‍ എടുത്തെറിഞ്ഞെക്കാം.

നിങ്ങളുടെയും പ്രണയിനിയുടെയും ചെറിയ ഈഗോ തമ്മില്‍ അകറ്റുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? നിങ്ങളുടെ പ്രണയ ബന്ധത്തെ ഊഷ്‌മളമാക്കാന്‍ നിങ്ങളുടെ പ്രണയിനിയുമായുള്ള പിണക്കം മാറ്റാനും സന്തോഷിപ്പിക്കാനും ഈ വഴി ഒരു പക്ഷേ നിങ്ങള്‍ക്ക് ഗുണമായേക്കാം.

അവള്‍ക്കറിയാമെന്ന് തീരുമാനിച്ച് തള്ളിക്കളയാന്‍ വരട്ടെ. അറിഞ്ഞാലും ഇല്ലെങ്കിലും എല്ലായ്‌പ്പോഴും നിങ്ങള്‍ അവളെ പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുക. സുരക്ഷിതത്വത്തിനു പുറമേയുള്ള നിങ്ങളുടെ ഉറപ്പാണ് ആവശ്യം. എല്ലായ്‌പ്പോഴും നിങ്ങളുടെ അര്‍പ്പണവും പ്രണയവും ബോധ്യപ്പെടുത്തി കൊണ്ടിരിക്കണം.

നിങ്ങളുടെ സാന്നിദ്ധ്യം ഇല്ലാത്തപ്പോള്‍ അവളെ നിങ്ങള്‍ മിസ് ചെയ്തതായി ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുക, നിങ്ങളുടെ ദിനം പ്രതിയുള്ള ഭക്ഷണം പോലെ തന്നെ എല്ലായ്‌പ്പോഴും അവളുടെ കാതുകളില്‍ നിങ്ങളുടെ ശബ്ദം എത്തട്ടെ. നിങ്ങള്‍ അടുത്തുള്ളതായി ഒരു തോന്നല്‍ ജനിപ്പിക്കാന്‍ ഇത് ഉത്തമമാണ്.

PROPRO
നിങ്ങളുടെ തണലില്‍ അവള്‍ സുരക്ഷിതയാണെന്ന് അവള്‍ക്ക് തോന്നണം. അവള്‍ എന്ത് ചെയ്യുകയാണെങ്കിലും നിങ്ങളുടെ സാന്നിദ്ധ്യം ഒരു ടെക്‍സ്റ്റ് മെസേജിലൂടെയോ മറ്റോ അറിയിച്ചു കൊണ്ടേയിരിക്കുക. പേടിക്കേണ്ട അവളുടെ ഫോണില്‍ ചാര്‍ജ്ജ് ഉള്ളിടത്തോളം കാലം നിങ്ങളുടെ ടെക്‍സ്റ്റ് മെസേജുകള്‍ അവള്‍ ഡിലിറ്റ് ചെയ്യുമെന്ന് കരുതണ്ട.

ഈ സന്ദേശം അവള്‍ പ്രധാനമെന്ന വണ്ണം സൂക്ഷിക്കുകയും വീണ്ടും വീണ്ടും വായിക്കുകയും ചെയ്യും. എന്നാല്‍ പെണ്‍ കുട്ടികളുടെ ഓര്‍മ്മകള്‍ നീണ്ടു നില്‍ക്കുന്നതാണ് എന്ന കാര്യം എപ്പോഴും ഓര്‍മ്മിക്കുക. ഏറ്റവും വൃത്തികെട്ട സന്ദേശങ്ങളാണെങ്കില്‍ അക്കാര്യവും അവള്‍ ഒരിക്കലും ഡിലീറ്റ് ചെയ്യില്ല എന്ന കാര്യം കൂടി ഓര്‍മ്മിക്കുക. വഴക്കോ ദേഷ്യമോ വിസമ്മതമോ ആയിരിക്കുന്ന സമയത്ത് നിങ്ങള്‍ അയയ്‌ക്കുന്ന സന്ദേശങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കുക.

നിങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങള്‍ അവള്‍ക്കായി മാറ്റി വയ്‌ക്കൂ. നിങ്ങളുടെ ത്യാഗ മനസ്ഥിതിയെ അവള്‍ മഹത്തരമായി കരുതുകയും അത് ഊഷ്‌മളമായ ഒരു ബന്ധത്തിനു വഴി വയ്‌ക്കുകയും ചെയ്യുമെന്നറിയുക. നിങ്ങളുടെ തിരക്ക് പിടിച്ച ഷെഡ്യൂളുകള്‍ അവള്‍ക്കായി ബലി കഴിക്കുന്നത് മഹത്തരമായി തന്നെ അവള്‍ കരുതും.

പ്രണയിക്കുന്നത് ഉപാധികളില്ലാതെയാണ്. ഒന്നും തിരിച്ചു ലഭിക്കില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ. ഇണക്കവും പിണക്കവും തന്നെയാണ് പ്രണയത്തിന്‍റെ രസമെന്ന് ഓര്‍ക്കുക.