പാശ്ഛാത്യ സംസ്ക്കാരം നമ്മെ സ്വാധീനിച്ചു തുടങ്ങിയതോടെ അവരുടെ പല ആചാരങ്ങളും നാമും കടമെടുത്തു. പ്രണയികള്‍ക്കായുള്ള വാലന്‍റയന്‍സ് ഡേ. .... അങ്ങനെ പലതും.
ഇത്തരം വിശേഷ ദിവസങ്ങളില്‍ പൂച്ചെണ്ടുകളും സമ്മാനങ്ങളും പരസ്പരം കൈമാറാറുണ്ട്. ആശംസാ കാര്‍ഡുകളാണെങ്കില്‍ അവയിലെ സന്ദേശങ്ങളുടെ അര്‍ത്ഥം നോക്കി മാത്രം നാം തരിഞ്ഞെടുക്കുന്നു. സമ്മാനമാണെങ്കില്‍ അവയുടെ ആകൃതിയും പ്രത്യേകതയും നോക്കി തിരഞ്ഞെടുക്കുന്നു.
പൂച്ചെണ്ടുകളാണെങ്കിലോ? നമ്മള്‍ ഈ മാനദണ്ഡങ്ങളൊന്നും നോക്കാറേയില്ല. ഇഷ്ടമുള്ള നിറവും, പൂവും മാത്രം നോക്കി വാങ്ങുന്നു.
തോന്നിയപോലെ പൂച്ചെണ്ടുകള്‍ തിരഞ്ഞെടുക്കുന്നവര്‍ ഓര്‍ക്കുക. സമ്മാനത്തോടൊപ്പം നിങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്നത് മനസില്‍ സ്വകാര്യമായി സൂക്ഷിക്കുന്ന സന്ദേശങ്ങളാണ്. ഇഷ്ടാനിഷ്ടങ്ങളുടെ ആശംസയും അഭിനന്ദനത്തിന്‍റെ .... എല്ലാം സന്ദേശമത്രെ ഓരോ പൂവും ഓരോ നിറവും കൈമാറുന്നത്.
ചുവന്ന റോസാപ്പൂവ് നല്‍കുമ്പോള്‍ പ്രേമ സന്ദേശം കൈമാറുന്നതു പോലെ ഓരോ പൂവും നല്‍കുന്ന ആളുടെ മനോഭാവത്തിന്‍റെ വിവരങ്ങളാണ്.
ഓരോ പൂവിന്‍റെയും അവയുടെ നിറഭേദങ്ങളുടേയും സന്ദേശമെന്തെന്ന് നോക്കാം.
റോസ് (വെള്ള) - മനസിലെ നിഷ്കളങ്കതയും വശ്യതയും വെളിപ്പെടുത്തുന്നു.
റോസ് (ഇളം ചുവപ്പ്) - സ്നേഹത്തിന്‍റെയും നിറഞ്ഞ സന്തോഷത്തിന്‍റെയും പ്രതീകമാണ് ഇളം ചുവപ്പ് റോസാ പു ഷ ᅲങ്ങള്‍.
റോസ് (മഞ്ഞ) - വിശ്വാസവഞ്ചന, അസൂയ എന്നിവ ചൂണ്ടിക്കാട്ടുന്നതിനാണ് മഞ്ഞ റോസാ പൂ ഷ ᅲങ്ങള്‍ നല്‍കുന്നത്.
ആസ്റ്റര്‍ - വിശിഷ്ടമായത് നിനക്കായ് നല്‍കുന്നു എന്നതാണിന്‍റെ സന്ദേശം