ഇരുമെയ്യും ഇരു മനസ്സും ഒന്നാവുമ്പോള്‍ ദാമ്പത്യം വിജയപ്രദമാവും. എന്നാല്‍, ഇക്കാലത്തെ ദമ്പതിമാര്‍ക്ക് ദീര്‍ഘകാല ദാമ്പത്യം മരീചികയാവുന്നുവെന്ന് വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങള്‍ വെളിവാക്കുന്നു.
മാനസിക പൊരുത്തത്തിലൂടെ മാത്രമേ ശാരീരിക ദാഹങ്ങള്‍ക്കും ശരിയായ ശമനമുണ്ടാവുകയുള്ളൂ എന്ന് ദാമ്പത്യ വിദ ഗ ワര്‍ വളരെ നേരത്തെ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. ദാമ്പത്യ ജീവിതത്തില്‍ നിസാര കാര്യങ്ങള്‍ പോലും വേര്‍പിരിയലില്‍ ചെന്നെത്തിച്ചേക്കാം
ദാമ്പത്യ ബന്ധത്തിലെ പ്രധാന വില്ലനാണ് ഈഗോ. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് മേല്‍ക്കൈ നേടുന്നത് സഹിക്കാനാവാതെ വരുമ്പോഴാണ് ഈ വില്ലന്‍ ജീവിതത്തെ നശിപ്പിക്കാന്‍ എത്തുന്നത്. ഇവനെ പ്രതിരോധിക്കാന്‍ ഭാര്യയും ഭര്‍ത്താവും ഒരേ പോലെ ശ്രമിച്ചാലേ സാധിക്കൂ. രണ്ടുപേരും ജീവിത വിജയത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് കരുതിയാല്‍ ഈ പ്രശ്നം തീര്‍ന്നു.
ക്ഷണിക്കാതെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്നാം കക്ഷിയാണ് അടുത്ത വില്ലന്‍ അല്ലെങ്കില്‍ വില്ലത്തി. ഭാര്യയ്ക്കോ ഭര്‍ത്താവിനോ തുണയാണെന്ന് തോന്നുന്ന ഒരു സുഹൃത്ത്. അവസാനം, ശാരീരിക ബന്ധത്തില്‍ വരെ ചെന്നെത്തി ദാമ്പത്യം തകരാന്‍ കൂടുതല്‍ സമയം വേണ്ടി വരില്ല. ഇവിടെ പങ്കാളികള്‍ തമ്മില്‍ ശരിയായ ആശവിനിമയവും സഹവര്‍ത്തിത്വവും പുലര്‍ത്തുകയാണ് വേണ്ടത്.
ലൈംഗിക അസംതൃപ്തിയും വിവാഹമോചങ്ങള്‍ക്ക് കാരണമാണ്. ലൈംഗികത ദാമ്പത്യത്തിന്‍റെ അടിത്തറയാണ്. അജ്ഞതയും ചികിത്സിച്ചു മാറ്റാവുന്ന നിസ്സാര വൈകല്യങ്ങളുമാണ് മിക്ക ദാമ്പത്യ ബന്ധങ്ങളുടെയും അടിത്തറ ഇളക്കുന്നത് എന്ന് ദാമ്പത്യ വിദ ഗ ワര്‍ ചൂണ്ടിക്കാട്ടുന്നു. ദമ്പതികള്‍ തമ്മില്‍ യഥാവിധിയുള്ള ആശയ വിനിമയവും ചികിത്സയുമുണ്ടെങ്കില്‍ ഈ വിഷമം തരണം ചെയ്യാവുന്നതാണ്.
എല്ലാ കാലത്തും ദാമ്പത്യ ബന്ധങ്ങളില്‍ കുടുംബാഗങ്ങളുടെ ഇടപെടല്‍ ഉണ്ടായേക്കാം. എന്നാല്‍ ഇതും അനുഭാവ പൂര്‍വ്വം പരിഗണിക്കാനായാല്‍ വിജയകരമായ ഒരു ദാമ്പത്യബന്ധം പടുത്തുയര്‍ത്താനാവും എന്ന് ഉദാഹരണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദാമ്പത്യത്തിന്‍റെ അടിത്തറ പരസ്പര വിശ്വാസവും ശരിയായ ആശയവിനിമയവുമാണെന്ന് അറിഞ്ഞ്് മുന്നേറുന്നവര്‍ക്ക് വിജയം നിശ്ഛയമാണ്.