മകരവിളക്ക്: ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ

എ കെ ജെ അയ്യര്‍
ബുധന്‍, 12 ജനുവരി 2022 (10:13 IST)
ശബരിമല: സംസ്ഥാനത്ത് കോവിഡ് ബാധ കൂടുന്നതിനാൽ മകരവിളക്ക് ദിവസം ശബരിമല സന്നിധാനത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വെള്ളിയാഴ്ചയാണ് മകരവിളക്ക്. തിരുവാഭരണ ഘോഷയാത്ര വെള്ളിയാഴ്ച സന്നിധാനത്ത് എത്തുന്നതോടെ അയ്യപ്പന്മാരുടെ തിരക്ക് ക്രമാതീതമായി വർധിക്കും. അതിനാൽ മകരവിളക്ക് ദിവസം തീർത്ഥാടകർക്ക് മലകയറുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ മകരവിളക്ക് കാണാൻ കഴിയുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മകരവിളക്ക് ദർശനം ലഭ്യമാവുന്ന പാണ്ടിത്താവളത്തിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കുമെങ്കിലും അവിടെ പര്ണശാലകൾ കെട്ടാനോ പാചകത്തിനോ അനുമതി നൽകില്ല.

സന്നിധാനത് എത്തുന്ന ഭക്തർക്ക് ദേവസ്വം ബോർഡ്, അയ്യപ്പ സേവാ സംഘം എന്നിവർ ചേർന്ന് ഇരുപത്തിനാലു മണിക്കൂർ സമയവും അന്നദാനം നടത്തും. അതിനൊപ്പം മകരവിളക്ക് കഴിഞ്ഞു സന്നിധാനത്തും തങ്ങുന്ന തീർത്ഥാടകർക്ക് ദർശന അവസരവും ഒരുക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article