14 ന് ഉച്ചയ്ക്ക് 2.29 ന് ആണ് മകര സംക്രമ പൂജ. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് പ്രതിനിധി കൊണ്ടുവരുന്ന നെയ്‌തേങ്ങകള്‍ ശ്രീകോവിലിനുള്ളില്‍ വച്ച് ഉടച്ച ശേഷം , തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്തു നടത്തുന്ന പൂജയാണ് മകരസംക്രമപൂജ. ഉച്ചപൂജയ്ക്കു ശേഷമാണ് മകരസംക്രമപൂജ. മകരസംക്രമ പൂജയ്ക്ക് ശേഷം 3 മണിയോടെ അടയ്ക്കുന്ന അയ്യപ്പ ക്ഷേത്ര തിരുനട വൈകിട്ട് അഞ്ചു മണിക്ക് തുറക്കും.