പഠിച്ചതൊന്നും മറക്കാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 ഏപ്രില്‍ 2022 (13:34 IST)
പഠിച്ചതെല്ലാം മറന്നുപോവുകയാണ് എന്ന് പല കുട്ടികളും പരാതി പറയാറുണ്ട്. ഞാന്‍ നന്നായി പഠിച്ചിരുന്നു പക്ഷേ ആവശ്യമുള്ള സമയങ്ങളില്‍ ഓര്‍മ്മ വരുന്നില്ല എന്ന് കുട്ടികള്‍ പറയുന്നുണ്ട് എങ്കില്‍ അത് കുട്ടികളുടെ മാത്രം പ്രശ്‌നമല്ല. കുട്ടികള്‍ പഠിക്കാനിരിക്കുന്ന ഇടവും പഠനത്തിലെ കാര്യക്ഷമതയും തമ്മില്‍ വലിയ ബന്ധമുണ്ട്. ഇതിന് കാരണം പഠനമുറിയുടെ വാസ്തുശാസ്ത്രപരമായ പോരായ്മകളാണ്
 
പഠനമുറികള്‍ പണിയുമ്പോള്‍ തീര്‍ച്ചയായും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തുശാസ്ത്രത്തില്‍ പഠനമുറിയുടെ നിര്‍മ്മാണരീതിയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വീടിന്റെ പടിഞ്ഞാറുഭാഗവുമായി ബന്ധമുള്ള വടക്കുപടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങള്‍ പഠനമുറിക്കോ പഠനത്തിനോ ആയി തിരഞ്ഞെടുക്കരുത്. ഈ ഭാഗത്ത് പഠിക്കാനിരുന്നാല്‍ മറ്റ് ചിന്തകള്‍ മനസ്സിലേക്ക് വരുന്നതിന് കാരണമാകും പുസ്തകം തുറന്ന് കുറച്ചു കഴിയും മുന്‍പേ ഉറക്കം വരുക, പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ നില്‍ക്കാതിരിക്കുക തുടങ്ങിയവയും ഈ ദിക്കില്‍ ഇരുന്ന് പഠിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article