ജീവിക്കുന്ന സാഹചര്യം പൊതുവില്‍ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നതിലും പരമപ്രധാനമാണ്. വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിയുമാണ് ആരോഗ്യവും മൂല്യവും വര്‍ദ്ധിപ്പിക്കുന്നത്.
ആരോഗ്യം നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, വികസനം, ഭൗതികമായ ചുറ്റുപാട്, ആരോഗ്യകരമായ തൊഴിലിടങ്ങള്‍, ജനങ്ങളുടെ ജീവിതശൈലി, ആരോഗ്യകരമായ ആഹാരം, ശുചിത്വം, ലിംഗസമത്വം തുടങ്ങി ജെന്‍ഡറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ആരോഗ്യകരമായ ലൈംഗികത, മെച്ചപ്പെട്ട മാനസികാവസ്ഥ, മലിനീകരണത്തിന്റെ തോത് തുടങ്ങിയവ ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്