15 ലോക്‌സഭാ സീറ്റുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നവര്‍: രാഹുല്‍ഗാന്ധി

ശനി, 18 ജനുവരി 2014 (12:57 IST)
PRO
അടുത്ത തെരഞ്ഞെടുപ്പില്‍ 15 ലോക്‌സഭാ സീറ്റുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നവര്‍ക്കായിരിക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കുകയെന്ന് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഈ പരീക്ഷണം വിപുലമാക്കാന്‍ ആഗ്രഹിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ 50 ശതമാനം പേര്‍ സ്ത്രീകളായിരിക്കണമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയെ കൂടുതല്‍ ജനാധിപത്യവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് രാജ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണം.

പഞ്ചായത്ത് രാജിനുവേണ്ടി എന്നും വാദിക്കുന്നയാളാണ് മണിശങ്കര്‍ അയ്യര്‍ എന്ന് അദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞ് പ്രസംസിക്കാനും രാഹുല്‍ തയ്യാറായി.

വെബ്ദുനിയ വായിക്കുക