രമേശ് ചെന്നിത്തലയും ആറോളം മുഖ്യമന്ത്രിമാരും ബിജെപി നേതാക്കളും ‘ആം ആദ്മി‘യായപ്പോള്‍

വെള്ളി, 17 ജനുവരി 2014 (11:21 IST)
PTI
അരവിന്ദ് കെജ്‌രിവാള്‍ ജന്‍മം നല്‍കിയ ആം ആദ്മി പാര്‍ട്ടിയുടെ ഭാവിയും നിലനില്‍പ്പും സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുമ്പോള്‍ താല്‍ക്കാലിക പ്രതിഭാസമാണെന്നും ജയപ്രകാശ് നാരായണന്റെ അടിയന്തിരാവസ്ഥക്കാലത്തെ ജെപി മൂവ്മെന്റിനോട് താരതമ്യപ്പെടുത്തി ആശ്വാസംകൊള്ളാന്‍ ശ്രമിക്കുകയാണ് ഇതരരാഷ്ട്രീയ കക്ഷികള്‍.

എന്നാല്‍ സംസ്ഥാനങ്ങളിലെ എ‌എപിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ആപ്പാകുമോയെന്നു ഭയപ്പെട്ട് മുന്‍‌കരുതലെടുക്കാന്‍ മോഡിയെപ്പോലുള്ളവര്‍ തയ്യാറാകുമ്പോള്‍ നിസംശയം ഉറപ്പിക്കാം ആം ആദ്മി തരംഗം രാജ്യത്തെപ്പിടിച്ച് കുലുക്കിയിരിക്കുന്നു.

ആ കുലുക്കത്തില്‍ ഇതരരാഷ്ട്രീയ കക്ഷികളുടെ അടിത്തറ ഇളക്കാനാവുമോയെന്ന് ഉറപ്പിച്ച് പറയാനാവില്ലെങ്കിലും ആടിയുലയല്‍ ഒരു തിരിച്ചറിയലിന് പ്രേരിപ്പിച്ചതിന്റെ ആശ്വാസം നിലനില്‍ക്കുന്നുണ്ട്.

യുവാക്കള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ആം ആദ്മിയുടെ ലളിതവത്കരണം ‘ഹിറ്റ്’ ആയപ്പോഴാവാം രാഷ്ട്രീയക്കാര്‍ തിരിച്ചറിഞ്ഞത്. ഏതായാലും പൂര്‍ണ്ണമായും മണ്ണിലേക്കിറന്മ്ഗ്ങിയില്ലെങ്കിലും അമാനുഷികപരിവേഷം അഴിച്ചുവെയ്ക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നു.

സാധാരണക്കാരന്‍ എന്ന അര്‍ത്ഥത്തില്‍ ഡിവൈ‌എഫ്‌ഐയും ബിജെപിയും ഒക്കെ അവകാശപ്പെട്ടു കഴിഞ്ഞു തങ്ങളും ‘ആം ആദ്മി‘യാണെന്ന്.

ആം ആദ്മി പാര്‍ട്ടി പരോക്ഷമായെങ്കിലും സ്വാധീഅനം ചെലുത്തിയത് എവിടൊക്കെയെന്ന് നമുക്ക് ഒന്നു നോക്കം....


അടുത്ത പേജ്- കേരളത്തിലും ‘ആം ആദ്മി‘



PRO
ആം ആദ്മി പാര്‍ട്ടി മോഡലുമായി അടുത്തെയിടെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തലയെത്തി. ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് ചെന്നിത്തല ആം ആദ്മി പാര്‍ട്ടിയുടെ വഴി തിരഞ്ഞെടുത്തത്.

ഔദ്യോഗിക വസതി നിരസിച്ച മന്ത്രി ഇതുവഴി സര്‍ക്കാറിന്റെ ചെലവ് ചുരുക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി.സാഹചര്യങ്ങള്‍ക്കനുസരിച്ചാവും സുരക്ഷയുടെ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും പരമാവധി കുറഞ്ഞ സുരക്ഷയാവും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഔദ്യോഗിക ആഡംബര വാഹനം ഉപേക്ഷിക്കുന്ന തീരുമാനമൊന്നും ഉണ്ടായില്ല.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഉമ്മന്‍‌ചാണ്ടി തോല്‍പ്പിച്ചു- അടുത്തപേജ്

PRO
കെജ്‌രിവാള്‍ മെട്രോയില്‍ യാത്രചെയ്തത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കൂടാതെ ഔദ്യോഗിക വാഹനം മാരുതി കാറാക്കിയതും വാര്‍ത്തയായി. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി കഴിഞ്ഞ ദിവസം കോട്ടയത്ത് പരിപാടിക്ക് എത്തിയത് ഓട്ടോറിക്ഷയില്‍!

യോഗക്ഷേമസഭയുടെ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. കുമാരനല്ലൂര്‍ റെയില്‍വേഗേറ്റിലെത്തിയപ്പോള്‍ ഗേറ്റ് അടച്ചിട്ടിരുന്നതുമൂലമാണ് മുഖ്യമന്ത്രിക്ക് ഓട്ടോറിക്ഷയില്‍ പോകേണ്ടിവന്നത്.

പത്തുമണിയോടെയായിരുന്നു യോഗം. എന്നാല്‍, 12.30നാണ് മുഖ്യമന്ത്രിക്ക് എത്തിയത്. വരുന്ന വഴിക്ക് റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുന്നത് കാരണം സമ്മേളന വേദിയില്‍ എത്താന്‍ വൈകുമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി ഔദ്യോഗികവാഹനം ഉപേക്ഷിച്ച് ഗേറ്റിന് അപ്പുറത്തുകിടന്നിരുന്ന ഓട്ടോറിക്ഷയിലേക്ക് ഓടിക്കയറി.

22 കാറും മുഖ്യമന്ത്രിയുടെ കാറും- അടുത്തപേജ്



PRO
ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി അഖിലേഷ് യാദവ് അകമ്പടി വാഹനങ്ങളായ 22ഓളം കാറുകള്‍ മാറ്റി വെറും നാലു കാറുകളിലായാണ് പരിവാരസമേതം ഇപ്പോള്‍ സെക്രട്ടറിയേറ്റിലെത്തുന്നത്.


ബീക്കണ്‍ എനിക്കും വേണ്ട- അടുത്തപേജ്



PRO
ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് മന്ത്രിമാരെ വിലക്കിക്കൊണ്ടാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ആം ആദ്മി തരംഗം ഏറ്റെടുത്തത്. മന്ത്രിമാര്‍ക്കൊപ്പം തനിക്കും ഗണ്‍സല്യൂട്ട് വേണ്ടെന്നാണ് ചത്തീസ്ഗണ്ഡ് മുഖ്യമന്ത്രി നിലപാടെടുത്തത്.

ആം ആദ്മി ഡല്‍ഹിയില്‍ വെള്ളം സൌജന്യമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു. 2014-15 വര്‍ഷത്തില്‍ ഹരിയാനയില്‍ വെള്ളത്തിന് വില കൂട്ടില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഭൂപീന്ദര്‍സിംഗും രംഗത്ത് വന്നു.

ബംഗ്ലാവ് വേണ്ട, ആഡംബരം വേണ്ടേ വേണ്ട!!!- അടുത്ത പേജ്



PRO
ഔദ്യോഗിക വസതിയായ ബംഗ്ലാവ് വേണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേപ്പോള്‍ പ്രഖ്യാപിച്ച അതേ തീരുമാനം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും നടപ്പാക്കി.

ആഡംബരം കുറഞ്ഞ വസതിയിലേക്ക് മാറുകയും സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക