'നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്'; രഹാനെയെ പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്

ബുധന്‍, 12 ജനുവരി 2022 (11:44 IST)
തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുമ്പോഴും ഇന്ത്യന്‍ ടെസ്റ്റ് ടീം സീനിയര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയെ പിന്തുണച്ച് ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍. രഹാനെ തന്നാല്‍ ആവുന്ന വിധം പരിശ്രമിക്കുന്നുണ്ടെന്ന് റാത്തോര്‍ പറഞ്ഞു. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലിക്കുമ്പോള്‍ രഹാനെ നന്നായി ബാറ്റ് ചെയ്യുന്നത് കാണാമെന്നും റാത്തോര്‍ പറയുന്നു. 
 
' അദ്ദേഹം നന്നായി പരിശ്രമിക്കുന്നുണ്ട്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ വളരെ നന്നായി രഹാനെ കളിക്കുന്നുണ്ട്. ഈ പരമ്പരയില്‍ തന്നെ മധ്യനിരയില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചു. ലഭിക്കുന്ന മികച്ച തുടക്കത്തെ വലിയൊരു ഇന്നിങ്‌സായി പടുത്തുയര്‍ത്തുക മാത്രമാണ് അദ്ദേഹം ചെയ്യേണ്ടത്. അതിനായി പരിശ്രമിക്കുന്നുണ്ട്. മികവ് തെളിയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് ഈ മാനേജ്‌മെന്റിന്റെ നയം. ഓരോരുത്തരും അര്‍ഹതപ്പെടുന്നതിനനുസരിച്ച് അവര്‍ക്ക് വീണ്ടും അവസരങ്ങള്‍ നല്‍കും,' വിക്രം റാത്തോര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍