കളി കാര്യമാകും; നാലാം ദിനം ഇന്ത്യ അതിവേഗം ഓള്‍ഔട്ടാകുമെന്ന് മുന്‍താരം

ബുധന്‍, 29 ഡിസം‌ബര്‍ 2021 (11:43 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിന്റെ അവസാന മണിക്കൂറുകള്‍ നാടകീയമാകുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. നാലാം ദിനം ഇന്ത്യ ഓള്‍ഔട്ടാകാനാണ് സാധ്യതയെന്ന് ആകാശ് ചോപ്ര പറഞ്ഞു. ' ഇന്ത്യ ഓള്‍ഔട്ടാകാനാണ് സാധ്യത. മത്സരം അതിവേഗം പൂര്‍ത്തിയാകുകയാണ്. നാലാം ദിനം ഇന്ത്യ ഓള്‍ഔട്ടാകാനാണ് സാധ്യത കൂടുതല്‍. മത്സരം ഏറെ ത്രസിപ്പിക്കുന്ന രീതിയിലേക്കാണ് പോകുന്നത്. രണ്ട് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ന്യൂ ബോളില്‍ അതിവേഗം വിക്കറ്റുകള്‍ വീഴാന്‍ സാധ്യതയുണ്ട്. രണ്ട് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്,' ആകാശ് ചോപ്ര പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍