ലീഡ് 350-400 റണ്‍സിലെത്തിയാല്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യും; സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഫലം ഉറപ്പെന്ന് ആരാധകര്‍

ബുധന്‍, 29 ഡിസം‌ബര്‍ 2021 (11:16 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ മത്സരഫലം ഉറപ്പിച്ച് ഇന്ത്യ. ഇരു ടീമുകള്‍ക്കും ഇന്ന് നിര്‍ണായകമാണ്. ഒന്നാം ഇന്നിങ്‌സില്‍ 130 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 16/1 എന്ന നിലയിലാണ്. ഇന്ന് മുഴുവന്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചാല്‍ കളി ഇന്ത്യയുടെ വരുതിയിലാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആകെ ലീഡ് 146 റണ്‍സ് ആയിട്ടുണ്ട്. ലീഡ് 350-400 എന്ന മാര്‍ജിനിലേക്ക് എത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 350 റണ്‍സ് കടന്നാല്‍ ഇന്ത്യ എപ്പോള്‍ വേണമെങ്കിലും ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനാണ് സാധ്യത. അവസാന ദിനം പിച്ച് പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നതിനാലാണ് ഇന്ത്യ ഇങ്ങനെയൊരു പ്ലാനുമായി നാലാം ദിനം കളിക്കാനിറങ്ങുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍