റെസ്റ്റ് ഓഫ് ഇന്ത്യക്ക് എതിരായ ഇറാനി ട്രോഫി മത്സരത്തില്‍ 378 റണ്‍സ് വിജയലക്‌ഷ്യവുമായി ഇറങ്ങിയ രഞ്ജീ ചാമ്പ്യന്‍മാരായ ഡല്‍ഹി മൂന്നാം ദിവസം സറ്റമ്പെടുക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയില്‍ എത്തി. ഹര്‍ഭജന്‍ സിങ്ങിന്‍റെ പന്തില്‍ കീപ്പര്‍ ധോനി പിടിച്ച് യുവതാരം രജത് ഭാട്ടിയ(31) പുറത്തായതോടെയാണ് മൂന്നാം ദിവസം കളി അവസാനിച്ചത്. ഓപ്പണര്‍ ഗൌതം ഗംഭീറാണ്(51) ക്രീസിലുള്ള ഡല്‍ഹി ബാറ്റ്സ്‌മാന്‍.
റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ സാഹിര്‍ ഖാനാണ് രഞ്ജീ ചാമ്പ്യന്‍മാരുടെ മുന്നേറ്റത്തിന് തുടക്കത്തില്‍ വിലങ്ങിട്ടത്. രണ്ടാം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയ ഡല്‍ഹി നായകന്‍ വിരേന്ദ്ര സെവാഗ്(3) വിരാട് കോഹ്‌ലി(16) എന്നിവരെയാണ് ഖാന്‍ പുറത്താക്കിയത്. ഇരുവരു സാഹിറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
നേരത്തേ റെസ്റ്റ് ഓഫ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്ങ്‌സ് 302 റണ്‍സിന് അവസാനിച്ചിരുന്നു. ഡല്‍ഹിയുടെ ശക്തമായ ബൌളിങ്ങിനെ എതിരിട്ട് രാഹുല്‍ ദ്രാവിഡ്( 69) മഹേന്ദ്ര സിങ്ങ് ധോനി(84), ബദരീനാഥ്(36), ആര്‍ പി സിങ്ങ്( 24) എന്നിവര്‍ നടത്തിയ പ്രകടനമാണ് റെസ്റ്റിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. ഡല്‍ഹി നിരയില്‍ 48 റണ്‍സ് വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചേതന്യ നന്ദ, മുന്നു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മികച്ച് ബൌളിങ്ങ് കാഴ്ച വെച്ചു. സാങ്ങ്‌വാന്‍ നെഹറ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.