പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലെ ആദ്യ സെമിയില്‍ മഴ കളി തടസ്സപ്പെടുത്തി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പ്രഥമ ട്വന്‍റി 20 ലോകകപ്പിലെ ആദ്യ സെമിയില്‍ ടോസ് നേടിയ കിവീസ് പാകിസ്ഥാനെതിരെ ബാറ്റിംഗ് തെരഞ്ഞെടുക്കുക ആയിരുന്നു.
മത്സരം ആറ് ഓവറുകള്‍ പിന്നിട്ട് 44 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു മഴയെത്തിയത്. ഓപ്പണര്‍മാരായ ബ്രെന്‍ഡന്‍ മക് കുലവും ലൂ വിന്‍സന്‍റും മികച്ച തുടക്കമാണ് കിവീസിനു നല്‍കിയത്. ന്യൂസിലാന്‍ഡ് സ്പിന്നര്‍ ജീതന്‍ പട്ടേലിനു പകരം ബാറ്റ്‌സ്‌മാന്‍ ഫുള്‍ട്ടണെ ടീമിലെടുത്തു. പാകിസ്ഥാന്‍ ഓപ്പണര്‍ സല്‍മാന്‍ ഭട്ടിനെ മാറ്റി നിര്‍ത്തി ഓള്‍ റൌണ്ടര്‍ ഫവാദ് ആലമിനെ ഉള്‍പ്പെടുത്തി.
രണ്ടാമത്തെ സെമി ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. പ്രഥമ ട്വന്‍റി ലോകകപ്പ് എന്ന നിലയില്‍ ചരിത്രത്തിലേക്കു പ്രവേശിക്കാനും കരീബിയന്‍ ലോകകപ്പിലെ കറ കഴുകി കളയാനും ഇന്ത്യയ്‌ക്ക് ഫൈനലില്‍ എത്തേണ്ടത് ആവശ്യമാണ്. ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ട്വന്‍റി ലോകകപ്പ് ഓസീസിനു ട്രിപ്പിള്‍ ഫൈനലിനാണ് അവസരം.