ഇര്‍ഫാന്‍, രോഹിത് ടീമില്‍

Webdunia
PTIPTI
ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. ഏഴു മത്സരങ്ങളുടെ പരമ്പര 4-0 എന്ന നിലയില്‍ നേരത്തേ തന്നെ സ്വന്തമാക്കിയ ഇന്ത്യ നാലാം ഏകദിനത്തില്‍ കളിച്ച് ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കട്ടക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇറങ്ങിയിരിക്കുന്നത്.

ഓപ്പണര്‍ ഗൌതം ഗംഭീറിന് പകരം യുവതാരം രോഹിത് ശര്‍മ്മയും ഫാസ്റ്റ് ബൌളര്‍ മുനാഫ് പട്ടേലിന് പകരം ഓള്‍ റൌണ്ടര്‍ ഇര്‍ഫാന്‍ പത്താനുമാണ് അവസാന പതിനൊന്നില്‍ ഇടം നേടിയത്.

ടീം ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, രവിന്ദര്‍ ബൊപ്പാറ, ഒവൈസ് ഷാ, കെവിന്‍ പീറ്റേഴ്സന്‍(ക്യാപ്റ്റന്‍), ആന്‍ഡ്രൂ ഫ്ലിന്‍റോഫ്, പോള്‍ കോളിങ്ങ്‌വുഡ്, സമിത് പട്ടേല്‍, മാറ്റ് പ്രയര്‍, ഗ്രയാം സ്വാന്‍, സ്റ്റുവേര്‍ട്ട് ബ്രോഡ്, സ്റ്റീഫ് ഹാര്‍മിസന്‍

ഇന്ത്യ: സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരേന്ദ്ര സെവാഗ്, രോഹിത് ശര്‍മ്മ, സുരേഷ് റെയ്ന, യുവരാജ് സിങ്ങ്, എം എസ് ധോനി(ക്യാപ്റ്റന്‍), യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്ങ്, ഇഷാന്ത് ശര്‍മ്മ