ധനു രാശിക്കാര്‍ക്ക് 2022 എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍
ശനി, 29 ജനുവരി 2022 (16:45 IST)
ധനു രാശിക്കാര്‍ക്ക് മികച്ച വര്‍ഷമായിരിയ്ക്കും 2022. എല്ലാ മേഖലകളിലും ഇത് പ്രതിഫലിയ്ക്കും. ജോലിയില്‍ വലിയ പുരോഗതി ഉണ്ടാകും. സഹ പ്രവര്‍ത്തകരില്‍നിന്നും മികച്ച പിന്തുണ ലഭിയ്ക്കും. ഇത് പ്രയോജനപ്പെടുത്തുക വഴി ഉദ്യോഗത്തില്‍ വലിയ ഉയര്‍ച്ച തന്നെ ഉണ്ടാകാം. അതിനായി പരിശ്രമിയ്ക്കുകയും വേണം. സാമ്പതികമായും ധനു രശിക്കാര്‍ക്ക് അനുകൂലം വര്‍ഷമാണ്. പുതിയ സാമ്പത്തിക ശ്രോതസ്സുകള്‍ കണ്ടെത്തനാകും. വര്‍ഷം മുഴുവനും സാമ്പത്തിക സ്ഥിതി മികച്ചതായിരിയ്ക്കും.
 
വിദേശ യാത്രകള്‍ നടത്താന്‍ അവസരം കൈവന്നേക്കാം. വിദ്യഭ്യാസ കാര്യത്തില്‍ ഏറ്റവും അനുകൂലം സമയം എന്നുതന്നെ പറയാം, സന്തോഷവും വിജയവുമാണ് ഫലം, മത്സര പരീക്ഷകളില്‍ വിജയങ്ങള്‍ തേടിയെത്താം. വിദേശത്ത് പഠിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ആഗ്രഹ സഫലീകരണത്തിനും അവസരം ലഭിച്ചേക്കാം. വളരെ വേഗം ഭേതപ്പെടാവുന്ന ചില പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ആരോഗ്യ കാര്യത്തിലും 2022 ധനു രാശിക്കാര്‍ക്ക് ഗുണകരം തന്നെ.

അനുബന്ധ വാര്‍ത്തകള്‍

Next Article