പൂജാ മുറിയില്‍ എങ്ങനെയാണ് വിളക്ക് വയ്‌ക്കേണ്ടത്?

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 25 ജനുവരി 2022 (13:30 IST)
വിളക്ക് വയ്ക്കുന്ന രീതിയിലും ഉണ്ട് പ്രത്യേകതകള്‍. പൂജാ മുറി വൃത്തിയാക്കി ചാണകവെള്ളം കൊണ്ടോ തുളസി വെള്ളം കൊണ്ടോ തളിച്ച് ശുദ്ധിയാക്കിയിട്ടു വേണം വിളക്കു വയ്ക്കാന്‍. ഇല്ലെങ്കില്‍ വൃത്തിയായില്ലെന്ന് വരാം. ദേവി കുടികൊള്ളുന്ന ഇടം ശുചിയാക്കണമെന്നാണ് വശം.
 
തളികയിലോ വാഴയിലയിലോ പട്ടുതുണിയിലോ നിലവിളക്ക് വയ്ക്കാം.വിളക്ക് കത്തിക്കാന്‍ എള്ളെണ്ണയോ നെയ്യോ മാത്രമേ ഉപയോഗിക്കാവൂ. കിഴക്കോട്ടും പടിഞ്ഞറോട്ടും ഓരോ തിരികള്‍ വച്ചു കത്തിക്കാം. ഇത് കൂടാതെ വടക്ക്, തെക്ക്, വടക്ക് കിഴക്ക് മൂല എന്നിങ്ങനെ അഞ്ച് തിരിയിട്ടും കത്തിക്കാം.
 
പലരും പൂജാ പൂക്കള്‍ പറിക്കുമ്പോഴും തുളസി കതിര്‍ നുള്ളുമ്പോഴും മന്ത്രങ്ങള്‍ ചൊല്ലാറുണ്ട്. എന്നാല്‍ കേരളീയ ആചാര പ്രകാരം ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. എന്നാല്‍ മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ പറിക്കുന്ന പൂക്കള്‍ നിര്‍മ്മാല്യമായി മാറുന്നു എന്നാണ് സങ്കല്‍പ്പം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍