✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
Mothers Day Special : കവിത: തകര്‍ന്നുവീണ ഹൃദയത്തില്‍ നിന്ന്...
Webdunia
ഞായര്‍, 8 മെയ് 2022 (10:11 IST)
-നവ്യ ജോസഫ്-
അമ്മ മരിച്ച വീട്ടിലെ
നിലവിളികളെക്കുറിച്ച്,
രാത്രികളെക്കുറിച്ച്,
പകലുകളെക്കുറിച്ച്
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
രക്തക്കുഴലുകള്‍
മരവിച്ചതായും,
കാഴ്ചയില്‍ ഇരുട്ട്
പടരുന്നതായും,
ശബ്ദമില്ലാതെ നാവ്
വരളുന്നതായും,
ഒഴുകാനാവാതെ മിഴി
വറ്റുന്നതായും നിങ്ങള്‍ക്ക്
അനുഭവപെട്ടിട്ടുണ്ടോ?
തകര്‍ന്ന ഹൃദയമിടിപ്പുകള്‍
ചുറ്റുഭിത്തിയില്‍ പ്രതിധ്വനിച്ച്
നിങ്ങളുടെ കേഴ്വിയെ
അസ്വസ്ഥമാക്കിയിട്ടുണ്ടോ?
ഇങ്ങനെ,
ഇങ്ങനെയൊക്കെയാണ്
മരണവീട്ടില്‍ നിലവിളികള്‍
പിറവിയെടുക്കുന്നത് !
ആദ്യം നിശബ്ദമാക്കും
പിന്നെ കണ്ണുനീര്‍വാര്‍ക്കും
പിന്നെ നിലയില്ലാത്താഴത്തിലേക്ക്
അബോധത്തില്‍ അലറി വിളിക്കും..
ഉണരാത്തമ്മക്ക് ഉറങ്ങാതെ
നിങ്ങള്‍ കൂട്ടിരുന്നിട്ടുണ്ടോ?
മുടിചൂടുന്ന മുല്ലപ്പൂക്കള്‍ക്ക്
ശവമഞ്ചഗന്ധമാണെന്നും,
ചന്ദനത്തിരി നാസാരങ്ങളെ
മരവിപ്പിക്കുമെന്നും
കണ്ണുനീര് കവിളിനെ
പൊള്ളിക്കുമെന്നും
അപ്പോഴാണ് നിങ്ങളറിയുക..
അമ്മ ഉണരാത്ത പ്രഭാതങ്ങളില്‍
നിങ്ങള്‍ ഉണര്‍ന്നിട്ടുണ്ടോ?
പിന്നാമ്പുറത്ത് ചാരിവെച്ച കുറ്റിച്ചൂലും
കരഞ്ഞുറങ്ങുന്നുണ്ടാവും,
തൊടിയിലെ പൂക്കള്‍ പാതിവാടി
വിടരാന്‍ മടിക്കുന്നുണ്ടാവും..
പാല്‍പാത്രത്തിലും പൈപ്പുപിടിയിലും
തലോടി തലോടി അമ്മയുടെ വിരല്‍-
പ്പാടുകള് നിങ്ങള്‍ തൊട്ടറിയും..
നോവ് നീറ്റുമ്പോഴൊക്കെ
അലമാരക്കരികെ-
യിരുന്ന് സാരിമണങ്ങളില്‍
മരുന്ന് കണ്ടെത്തും..
തളരില്ലെന്ന് പറഞ്ഞുപഠിപ്പിച്ച മനസ്സ്,
ഹോസ്റ്റല്‍ മുറിയിലെ
കട്ടില്‍കാലില്‍ തലതല്ലികരയുന്നകണ്ട് നിസ്സഹായതയോടെ
നിങ്ങള്‍ നോക്കി നില്ക്കും..
ഉറക്കം വരാത്ത രാത്രികളില്‍
വരാന്തയുടെ ആകാശത്തെ
നക്ഷത്രങ്ങളില്‍
അമ്മമുഖം നിങ്ങള്‍ കാണും..
അങ്ങനെയങ്ങനെ ഓരോ വഴികളിലും
നിങ്ങളവരെ തിരഞ്ഞുകൊണ്ടേയിരിക്കും
ഒറ്റക്കിരിക്കുമ്പോഴൊക്കെ ഓരത്തിരു-
ന്നെങ്കിലെന്ന് കിനാവുകാണും..
ഉണങ്ങാത്ത മുറിവിനെ താരാട്ടിയും
ചുംബിച്ചും അവ ദുഃസ്വപ്നങ്ങളാ-
വണേയെന്നാശിക്കും..
ഉറങ്ങിയുണരുമ്പോള്‍
സ്വപ്നങ്ങളല്ലെന്നറിയുമ്പോള്‍
നിങ്ങളുടെ ഹൃദയം
വീണ്ടും തകര്‍ന്നുവീഴും..
വാരിയെടുത്ത് ചേര്‍ത്തു-
വെക്കാനായെങ്കിലെന്ന് മോഹിച്ച്
വീണ്ടും വീണ്ടും നിങ്ങള്‍
മുറിപ്പെട്ടുകൊണ്ടേയിരിക്കും..
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
'പ്രിയമുള്ളൊരാള്‍...' കവിത-നവ്യ ജോസഫ്
വായിക്കുക
'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
വിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്-സംയുക്ത പ്രണയകഥ
കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്മാന് നിസാര്‍
പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
എല്ലാം കാണുക
ഏറ്റവും പുതിയത്
ചിലന്തിവലകള്‍ വീട്ടില്‍ നിറഞ്ഞോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
തണുപ്പുകാലത്ത് രാവിലെ വളരെ നേരത്തെ കുളിക്കുന്നത് ഒഴിവാക്കണം
കുട്ടികള്‍ ഫോണില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പേരുവിളിച്ചാല്‍ പോലും പ്രതികരിക്കുന്നില്ലെ! വെര്‍ച്ച്വല്‍ ഓട്ടിസത്തെ സൂക്ഷിക്കണം
ശിശുക്കള്‍ക്ക് ഒരിക്കലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്
കാൻസറിനെ വരെ തുരത്താൻ കിവിയ്ക്ക് കഴിയും
Next Article
ഷവര്‍മ്മ, അല്‍ഫാം, മയോണൈസ്; അപകടകാരികളാകുന്നത് എങ്ങനെ?