'പ്രിയമുള്ളൊരാള്‍...' കവിത-നവ്യ ജോസഫ്
 
	
		
			 
										    		ഞായര്‍,  9 മെയ് 2021 (11:07 IST)
	    		     
	 
 
				
											മടിയിലയാള്‍ ചുരുണ്ടു കിടക്കും!
	പ്രിയമുള്ളതിനെക്കുറിച്ച് ചോദിക്കും !
	അയാളേക്കാള്‍ പ്രിയമുള്ളതായി 
	മറ്റൊന്നുമില്ലെന്ന് ഞാന്‍ നുണ പറയും !
	അയാളുടെ കവിളുകള്‍ ചുവക്കും!
	തൊട്ടാല്‍ ചോപ്പ് പൊടിയുന്ന
	ചാമ്പയെന്നോര്‍ത്ത് 
	കവിളുകളില്‍ ഞാന്‍ നുള്ളും !
	അയാള്‍ ചിരിക്കും ! 
	പൗര്‍ണമിയെന്നു ഞാന്‍ ഓര്‍ക്കും !
	എന്റെ രാത്രികളില്‍ നിലാവുദിക്കും !
	കണ്ണുകളില്‍ നക്ഷത്രപ്പെയ്ത്ത് കാണും..!
	 
	മുടികള്‍ക്കിടയില്‍ വിരലോടിച്ച് 
	വീണ്ടുമയാള്‍ ചോദിക്കും !
	അയാളേക്കാള്‍ പ്രിയമുള്ളതായി 
	മറ്റൊന്നുമില്ലെന്ന് വീണ്ടും നുണ പറയും!
	വിരലുകളില്‍ കാറ്റിന്റെ മൃദുത്വം ഞാനറിയും!
	അയാളെന്നില്‍ അലയടിക്കും, 
	ഞാന്‍ തീരമാകും !
	അയാളെന്നില്‍ പടര്‍ന്നു കയറും, 
	ഞാന്‍ മരമാകും !
	 
	ചാമ്പയെക്കാള്‍ മധുരത്തോടെ, 
	നിലാവിനേക്കാള്‍ പൂര്‍ണ്ണതയോടെ,
	നക്ഷത്രതേക്കാള്‍ തിളക്കത്തോടെ,
	കാറ്റിനേക്കാള്‍ കുളിരോടെ, 
	കടലിനേക്കാള്‍ ആഴത്തോടെ, 
	പൂക്കളേക്കാള്‍ വാസനയോടെ 
	അയാളുടെ ഹൃദയചുവപ്പിലേക്ക് 
	ഞാന്‍ അടര്‍ന്നു വീഴും..
	അയാളൊന്നും ചോദിക്കില്ല !
	നുണപൊട്ടി അയാളേക്കാള്‍ 
	പ്രിയമുള്ളതായി മറ്റൊന്നുമില്ലെന്ന
