സ്ഥാനാര്‍ഥി തീരുമാനം പിന്നീടെന്ന് മാത്യു ടി തോമസ്

വ്യാഴം, 13 മാര്‍ച്ച് 2014 (14:40 IST)
PRO
പാര്‍ട്ടിക്കു ലഭിച്ച കോട്ടയം സീറ്റ് പാര്‍ട്ടി അംഗീകരിച്ചെന്നും സ്ഥാനാര്‍ഥി നിര്‍ണയം ഉടനുണ്ടാകുമെന്നും ജനതാദള്‍ എസ് നേതാവ് മാത്യു ടി തോമസ് .

താന്‍ ഒരു നിയോജക മണ്ഡലത്തിലെ എം‌എല്‍‌എയാണെന്നും ആ നിയോജക മണ്ഡലത്തോട് മൊഴിചൊല്ലേണ്ട ആവശ്യമില്ലെന്നും മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി മാത്യൂ ടി തോമസ് പറഞ്ഞു.

പി സി തോമസിനെ പാര്‍ട്ടിയിലെടുക്കുമെന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും പി സി തോമസിനെ ജനതാദളിലെടുത്ത കോട്ടയത്ത് മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മാത്യൂ ടി തോമസ് പറഞ്ഞു.

ആര്‍‌എസ്പി ഇടതുമുന്നണി വിട്ട്‌പോയതിന് ന്യായീകരണമില്ലെന്നും കോട്ടയത്ത് വിജയസാധ്യതയുണ്ടെന്നും മാത്യൂ ടി തോമസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക