കുട്ടികള്‍ ഓണ്‍ലൈനായാല്‍ എന്തുചെയ്യും ? അമ്മമാര്‍ അറിയാന്‍ ചില കാര്യങ്ങള്‍ !

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (14:46 IST)
കാലം നന്നല്ലെന്ന് ഓര്‍മ്മിപ്പിച്ചു വളര്‍ത്തിയിട്ട് എന്തു കാര്യം. സൈബര്‍ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ ഇരയാക്കപ്പെടുന്നതിന് ഒരു കുറവും വന്നിട്ടില്ല. കമ്പ്യൂട്ടറും ബ്രോഡ്ബാന്‍ഡ് കണക്ഷനുമൊക്കെ കുട്ടികള്‍ക്ക് എടുത്തു കൊടുക്കുമ്പോള്‍ ഏതൊരു അമ്മ ഒരല്‍പ്പം ശ്രദ്ധ കൂടി നല്‍കണം.
 
ചാറ്റ് റൂമില്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്ന് കുട്ടിയെ ബോദ്ധ്യപ്പെടുത്തേണ്ടാത് ആത്യാവശ്യമാണ്. വെബ്സൈറ്റുകളിലും മറ്റും വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുമ്പോഴും സൂക്ഷിക്കണം. കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കും വലിയ ഭീഷണിയാണ് അത് സൃഷ്ടിക്കുക.
 
ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും മറ്റും നല്‍കുന്നില്ലെന്നും ഉറപ്പുവരുത്തുക. അവരെ ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ, ഭയപ്പെടുത്താനോ നീക്കങ്ങള്‍ നടന്നു എന്നു വരാം. അപ്പോഴും അമ്മയുടെ ശ്രദ്ധ കുട്ടികള്‍ക്കു ലഭിക്കണം. പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ അവര്‍ക്ക് അവസരവും ധൈര്യവും നല്‍കണം. 
 
നെറ്റിനു മുന്നില്‍ ഏറെ സമയം ചിലവഴിക്കുന്നത് കുടുംബ ബന്ധങ്ങള്‍ തകരാറിലാക്കും. ആ ഭ്രമത്തില്‍ നിന്നു കുട്ടികളെ പിന്തിരിപ്പിക്കണം. അശ്ലീലം, കുറ്റകൃത്യങ്ങള്‍ തുടങ്ങി കുട്ടികളെ തെറ്റായ വഴിയില്‍ നയിക്കാവുന്ന ഏറെ വിവരങ്ങള്‍ നെറ്റില്‍ സുലഭമായതിനാല്‍ അക്കാര്യവും ശ്രദ്ധിക്കണം.
 
അവര്‍ സന്ദര്‍ശിക്കുന്ന വെബ് പേജുകള്‍ നിരീക്ഷിക്കണം. കുറ്റകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ദേഷ്യപ്പെടാതെ കാര്യം പറഞ്ഞു മനസ്സിലാക്കുക. വീട്ടില്‍ കമ്പ്യുട്ടറുണ്ടെങ്കില്‍ അതിന്‍റെ സാങ്കേതികവശം തീര്‍ച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ മാതാപിതാക്കളുടെ അജ്ഞത കുട്ടി മുതലെടുത്തേക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article