ലുംബിനി - ശ്രീബുദ്ധന്‍റെ ജന്‍‌മനാട്

Webdunia
PROPRO
നൂറ്റാണ്ടുകളായി ബുദ്ധമതക്കാരായ ആള്‍ക്കാര്‍ ലുംബിനിയിലാണ് തങ്ങളുടെ ആത്മീയതയുടെ ഉറവിടം ഉടലെടുത്തതെന്ന് വിശ്വസിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് ജറുസലേം എന്നതു പോലെയും ഇസ്ലാമികള്‍ക്ക് മെക്ക എന്നതു പോലെയുമാണ് ബുദ്ധമതക്കാര്‍ ലുംബിനിയെ കാണുന്നത്. മഞ്ഞ് പുതച്ചിരിക്കുന്ന മലനിരയും പ്രശാന്തമായ കാലാവസ്ഥയും പൂന്തോട്ടവും, ഇവിടം ചൈനീസ് സഞ്ചാരി ഹ്യുയാന്‍ സാംങ് എഴുതിയതു പോലെ, സ്വര്‍ഗ്ഗ സമാനമാണ്!

ചരിത്ര പ്രധാനമായ ഈ മണ്ണിലെ എല്ലാവിധ അപൂര്‍വ്വതകളും കോര്‍ത്തിണക്കിയ വിശുദ്ധ ഉദ്യാനത്തിലൂടെ അതിരാവിലെയുള്ള സഞ്ചാരം ഒരിക്കല്‍ ഇതുവഴി കടന്നു പോയിട്ടുള്ള ആര്‍ക്കും മറക്കാനാവാത്ത അനുഭവമാണ് 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീബുദ്ധന്‍ പിറന്നു വീണ സ്ഥലമാണ് ദക്ഷിണ നേപ്പാളില്‍ സ്ഥിതി ചെയ്യുന്ന ലുംബിനി.

മായാ ദേവി ബുദ്ധന് ജന്‍‌മം നല്‍കിയ സ്ഥലത്ത് ഉയര്‍ന്നു നില്‍ക്കുന്ന മായാദേവി ക്ഷേത്രമാണ് ലുംബിനിയിലെ പ്രധാന ആകര്‍ഷണം. ബുദ്ധ ദേവന് ജന്‍‌മം നല്‍കുന്നതിന് മുമ്പ് മായാദേവി കുളിച്ച പുഷ്കരണി എന്ന പേരിലുള്ള കുളവും ഇവിടെ കാണാം. അടുത്ത കാലത്തായി ലുംബിനിയില്‍ നടത്തിയ ഖനനത്തില്‍ മായാദേവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ കല്ല് കണ്ടെത്തിയിരുന്നു. ബുദ്ധന്‍ പിറന്നത് ലുംബിനിയില്‍ ആണെന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് ഈ പുതിയ കണ്ടെത്തല്‍.

ബുദ്ധ ദേവന്‍റെ ജന്‍‌മ സ്ഥലമാണ് ലുംബിനി എന്ന് രേഖപ്പെടുത്തി അശോക ചക്രവര്‍ത്തി കൊല്ലവര്‍ഷം 249 ബിസിയില്‍ സ്ഥാപിച്ച ഭീമാകായമായ സ്തംഭം ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. ഒരര്‍ഥത്തില്‍ ലുംബിനിയുടെ ചരിത്രത്തിലേക്കുള്ള ഒരു പിന്തിരിഞ്ഞ് നോട്ടമാണ് ഈ അശോക സ്തംഭം. സാക്യ രാജവംശത്തിന്‍റെ തലസ്ഥാനമായ കപിലവസ്തുവില്‍ ഇന്നും പഴയകാല പ്രതാപത്തിന്‍റെ ശേഷുപ്പുകള്‍ ദൃശ്യമാണ്.

പുരാതന അവശിഷ്ടങ്ങളാല്‍ സമ്പന്നമായ കപിലവസ്തുവിലെ കാഴ്ചബംഗ്ലാവ് വിനോദ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ ഒരു നവലോകമാണ്. തലസ്ഥാനമായ കാത്ത്മണ്ഡുവിനോട് ബന്ധപ്പെടുത്തിയിരിക്കുന്ന ഭൈരാഹവയണ് ഏറ്റവും അടുത്ത പട്ടണം. ഭൈരാഹവയില്‍ നിന്നും ലുംബിനിയിലേക്ക് ബസ് ലഭ്യമാണ്.