കാര്യവട്ടം കോളജ്‌: ബി ടെക്‌ സ്പോട്ട് അഡ്മിഷന്‍

വെള്ളി, 23 ഒക്‌ടോബര്‍ 2009 (18:56 IST)
കേരള സര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ്‌ ഓഫ്‌ എന്‍ജിനീയറിംഗില്‍ ഒന്നാം വര്‍ഷ ബി ടെക്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ ബ്രാഞ്ചില്‍ ഏഴും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 19-ഉം ഒഴിവുകളിലേക്ക്‌ സ്പോട്ട്‌ അഡ്മിഷന്‍ നടത്തുന്നു‍. കേരള എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ലഭിച്ച റാങ്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

കൂടാതെ യോഗ്യതാപരീക്ഷയില്‍ (പ്ലസ്‌ ടു) മാത്തമാറ്റിക്സ്‌, ഫിസിക്സ്‌, കെമിസ്ട്രി എന്നീ‍ വിഷയങ്ങള്‍ക്ക്‌ 50% മാര്‍ക്കും മാത്തമാറ്റിക്സിന്‌ മാത്രം 50% മാര്‍ക്കും ഉണ്ടായിരിക്കണം. എന്‍ട്രന്‍സ്‌ റാങ്ക്‌ ഉള്ളവരുടെ അഭാവത്തില്‍ പ്ലസ്‌ ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലും പ്രവേശനം നല്‍കും.എന്‍ട്രന്‍സ്‌ റാങ്ക്‌ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന.

മെറിറ്റ്‌ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ മാനേജ്മെന്‍റ് സീറ്റിന്‍റെ ട്യൂഷന്‍ ഫീസ്‌ ആയ 65,000/- രുപയുടെ ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ്‌ (സര്‍വകലാശാല ഫൈനാന്‍സ്‌ ഓഫീസറുടെ പേരില്‍ തിരുവനന്തപുരത്ത്‌ മാറാവുന്നത്‌) മറ്റ്‌ ഫീസിനങ്ങളിലായി ആകെ 9,150/- രൂപയും അടയ്ക്കണം. കേരള സര്‍വ്വകലാശാലയുടെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫാറം ഡൗണ്‍ലോഡ്‌ ചെയ്ത്‌, കാര്യവട്ടം എസ് ബി ടിയില്‍ മാറാവുന്ന എന്‍ജിനീയറിംഗ്‌ കോളജ്‌ പ്രിന്‍സിപ്പലിന്‍റെ പേരിലെടുത്ത 60 രൂപയുടെ ഡി ഡി സഹിതം നല്‍കണം.

സ്പോട്ട്‌ അഡ്മിഷന്‍റെ സ്ഥലവും തീയതിയും പിന്നീ‍ട്‌ അറിയിക്കും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബ്രാഞ്ചില്‍ ഒഴിവുള്ള ഒരു എന്‍ആര്‍ഐ സീറ്റിലേക്ക് കേരള എന്‍ട്രന്‍സ്‌ എഴുതിയിട്ടി‍ല്ലാത്തവര്‍ക്കും അപേക്ഷിക്കാം. എല്ലാ പ്രവേശനങ്ങളും മെരിറ്റ്‌ അടിസ്ഥാനത്തിലും ഗവണ്‍മെന്‍റിന്‍റെയും സര്‍വ്വകലാശാലയുടെയും നിര്‍ദ്ദേശാനുസരണവും ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പല്‍, യൂണിവേഴ്സിറ്റി കോളജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌, കാര്യവട്ടം, തിരുവനന്തപുരം - 695 581 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ 0471- 2417574, 2418045.

വെബ്ദുനിയ വായിക്കുക