ഈവനിംഗ്‌ എം.ബി.എ: അപേക്ഷ 10 വരെ

ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (18:52 IST)
PRO
PRO
കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്മെന്‍റിലെ ദ്വിവത്സര ഈവനിംഗ്‌ എം ബി എ കോഴ്സ്‌ പ്രവേശനത്തിന്‌ നവംബര്‍ 10 വരെ അപേക്ഷിക്കാം. മൂന്ന്‌ പാര്‍ട്ടിനും കൂടി 50% മാര്‍ക്കില്‍ കുറയാതെ മാര്‍ക്കുള്ള ബിരുദമാണ്‌ യോഗ്യത.

ഈ യോഗ്യതയുള്ള ബിരുദാനന്തര ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. എസ്‌ സി, എസ്‌ ടി വിഭാഗക്കാര്‍ക്ക്‌ നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷകര്‍ക്ക്‌ രണ്ടു വര്‍ഷത്തെ വര്‍ക്ക്‌ എക്സ്പീരിയന്‍സും വേണം.

അപേക്ഷാഫാറം കേരള സര്‍വ്വകലാശാലയുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം. പൂരിപ്പിച്ച അപേക്ഷ കേരള സര്‍വകലാശാല ഫൈനാന്‍സ്‌ ഓഫീസറുടെ പേരില്‍ തിരുവനന്തപുരത്ത്‌ മാറാവുന്ന 510/- രൂപയുടെ എസ്‌ ബി ടി/ എസ്‌ ബി ഐ/ ഡി സി ബി ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ്‌ സഹിതം ദ ഹെഡ്‌, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്മെന്‍റ് ഇന്‍ കേരള, കേരള സര്‍വ്വകലാശാല, പാളയം, തിരുവനന്തപുരം - 34 എന്ന വിലാസത്തില്‍ ലഭിക്കണം.

വെബ്ദുനിയ വായിക്കുക