സൗദി അറേബ്യയിലെ സതേണ്‍ പ്രോവിന്‍സ് സിമന്‍റ് കമ്പനി ചുവടെപ്പറയുന്ന തസ്തികകളില്‍ നിയമനത്തിനായി ഒ.ഡി.ഇ.പി.സി വഴി അപേക്ഷ ക്ഷണിച്ചു.
സിവില്‍ എന്‍ജിനീയര്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, കെമിക്കല്‍/ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയര്‍, മൈനിംഗ് എന്‍ജിനീയര്‍. എല്ലാ തസ്തികകള്‍ക്കും ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിംഗ് ബിരുദവും പ്രമുഖ സിമന്‍റ്/പവര്‍ പ്ലാന്‍റ് കമ്പനികളില്‍ ബന്ധപ്പെട്ട വിഭാഗത്തില്‍ ഏഴു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
ഓഗസ്റ്റ് ആദ്യവാരം ഹൈദ്രാബാദില്‍ വച്ച് ഇന്‍റര്‍വ്യൂ നടത്തുന്നതാണ്. വിശദമായ ബയോഡേറ്റാ ജൂലൈ ഇരുപത്തിയാറാം തീയതിക്കകം odepc@rediffmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.
സൗദി അറേബ്യയില്‍ നജ്ജറാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടിങ് കമ്പനി ചുവടെ പറയുന്ന തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ ഒ.ഡി.ഇ.പി.സി. വഴി തിരഞ്ഞെടുക്കും.
ഇലക്ടിക്കല്‍ എഞ്ചിനീയര്‍: ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും വന്‍കിട കണ്‍സ്ട്രക്ഷന്‍/പെട്രോ കെമിക്കല്‍ കമ്പനിയില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.
മെക്കാനിക്കല്‍ എഞ്ചിനീയര്‍: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും വന്‍കിട വ്യവസായ/പെട്രോകെമിക്കല്‍ കമ്പനിയില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.
ടിഗ്/മിഗ് വെല്‍ഡര്‍: സെക്കന്‍ഡറി വിദ്യാഭ്യാസവും ടിഗ്/മിഗ് വെല്‍ഡറായി അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.
വെല്‍ഡര്‍: സെക്കന്‍ഡറി വിദ്യാഭ്യാസവും വെല്‍ഡറായി അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.
ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെയര്‍മാന്‍ ആന്‍റ് മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍. പി.ഒ, തിരുവനന്തപുരം-695035 വിലാസത്തില്‍ ജൂലൈ മാസം 26ന് മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷിക്കണം.