സി.ആര്‍.പി.എഫില്‍ കോണ്‍സ്റ്റബിള്‍

വ്യാഴം, 30 ഓഗസ്റ്റ് 2007 (16:03 IST)
FILEFILE
സി.ആര്‍.പി.എഫില്‍ വിവിധ ട്രേഡുകളിലെ 77കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്‍റ് റാലി നടത്തുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്.

ഒഴിവുകള്‍ താതക്കാലികമാണെങ്കില്‍ തുടരാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ ഒന്നിനു ന്യൂഡല്‍ഹിയിലെ ബാവ്നയിലുള്ള സി.ആര്‍.പി.എഫ് ക്യാംപിലാണ് റാലി. കോണ്‍സ്റ്റബിള്‍(ബ്യൂഗ്ളര്‍) തസ്തികയിലെ 13 ഒഴിവുകളിലേക്ക് മാത്രമാണ് സ്ത്രീകള്‍ക്ക് അവസരം.എണ്ണത്തില്‍ മാറ്റമുണ്ടായേക്കാം.

പ്രായം: 2007 ഓഗസ്റ്റ് ഒന്നിന് 18-23, പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷവും വിമുക്തഭടന്‍‌മാര്‍ക്ക് ചട്ടപ്രകാരവും ഇളവുണ്ട്. യോഗ്യത: മെട്രിക്കുലേഷന്‍/പത്താം ക്ളാസ്ജയം. സാങ്കേതിക യോഗ്യത: ബന്ധപ്പെട്ട ട്രേഡ് അറിയണം.

വിജ്ഞാപനത്തിന്‍റെ പൂര്‍ണരൂപം www.crpf.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

വെബ്ദുനിയ വായിക്കുക