മുസ്ലീം-നാടാര്‍ പെണ്‍കുട്ടികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2009 (18:15 IST)
2008-09 അദ്ധ്യയന വര്‍ഷത്തില്‍ മുസ്ലീം/നാടാര്‍ സമുദായങ്ങളിലെയും മറ്റ്‌ പിന്നോക്ക സമുദായങ്ങളിലെയും ദാരിദ്ര്യ രേഖയ്ക്ക്‌ താഴെ വരുമാനമുള്ള മുന്നോക്ക സമുദായങ്ങളിലെയും പെണ്‍കുട്ടികള്‍ക്ക്‌ അനുവദിക്കപ്പെട്ട മുസ്ലീം-നാടാര്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ 2009-10 അദ്ധ്യയന വര്‍ഷത്തേക്ക്‌ പുതുക്കി ലഭിക്കും.

അര്‍ഹതയുള്ളവര്‍ ഇതിനായി സ്ഥാപന മേധാവി വഴി അപേക്ഷ നല്‍കണം. 2009-10 വര്‍ഷത്തില്‍ പുതുതായി സര്‍ക്കാര്‍/എയ്ഡഡ്‌ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍, ആര്‍ട്സ്‌ ആന്‍ഡ് സയന്‍സ്‌ കോളജുകള്‍ എന്നീ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍ക്ക്‌ പുതിയതായി സ്കോളര്‍ഷിപ്പ്‌ അനുവദിക്കുന്നതിനും അപേക്ഷ ക്ഷണിച്ചു.

അര്‍ഹതയുള്ള അപേക്ഷകര്‍ സ്ഥാപന മേധാവിയുടെ ശുപാര്‍ശ സഹിതം സ്കോളര്‍ഷിപ്പ്‌ സ്പെഷ്യല്‍ ഓഫീസര്‍, കോളജ്‌ വിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയം, അനക്സ്‌, സംസ്കൃത കോളജ് കാമ്പസ്‌, പാളയം, തിരുവനന്തപുരം വിലാസത്തില്‍ ഒക്‌ടോബര്‍ അഞ്ചിനകം അയക്കണം.

അപേക്ഷയോടൊപ്പം ക്രമ നമ്പര്‍, വിദ്യാര്‍ത്ഥിനികളുടെ പേര്‌, സമുദായം, പിന്നോക്ക സമുദായമാണോ അല്ലയോ, ക്ലാസ്‌, കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ വിജയിച്ചോ എന്നീ വിവരങ്ങള്‍ അടങ്ങുന്ന ഒരു പട്ടികയും ജാതി (പിന്നോക്ക സമുദായക്കാര്‍ക്ക്‌), വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും കഴിഞ്ഞ വര്‍ഷം സ്കോളര്‍ഷിപ്പ്‌ അനുവദിച്ച ഉത്തരവിന്‍റെ പകര്‍പ്പും (പുതുക്കലിന്‌) അയക്കണം.

വെബ്ദുനിയ വായിക്കുക