ബാങ്കുകളില്‍ 1500 ക്ലര്‍ക്കുമാരുടെ ഒഴിവ്

ശനി, 29 മാര്‍ച്ച് 2008 (16:07 IST)
WDWD
യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലും കോര്‍പ്പറേഷന്‍ ബാങ്കിലും ക്ലര്‍ക്കുമാരുടെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയന്‍ ബാങ്കില്‍ ക്ലര്‍ക്ക്‌ തസ്തികയില്‍ ആയിരം ഒഴിവുകളാണുള്ളത്. കേരളത്തില്‍ 61 ഒഴിവുകളുണ്ട്‌.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

തസ്തിക: ക്ലര്‍ക്ക്‌ കം കാഷ്യര്‍ (ക്ലറിക്കല്‍ കേഡര്‍).

പ്രായം: 18 വയസ്സ്‌ തികഞ്ഞിരിക്കണം. 28 വയസ്സ്‌ പൂര്‍ത്തിയായിരിക്കരുത്‌. 29.2.2008 പ്രകാരമാണ്‌ പ്രായം കണക്കാക്കുക.

ശമ്പളം: 4410-13210 രൂപ. മറ്റ്‌ ആനുകൂല്യങ്ങളും.

യോഗ്യത: (1) ഹയര്‍ സെക്കന്‍ഡറി പരീക്ഷ/പ്ലസ്‌ടു (10+2+3 പാറ്റേണ്‍)/പ്ലസ്‌ 1 (11+3 പാറ്റേണ്‍) /ഇന്‍റര്‍മീഡിയറ്റ്‌ പരീക്ഷ/പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷ എന്നിവയൊന്നില്‍ 60% മാര്‍ക്കോടെ പാസ്സ്‌. (എസ്‌സി/ എസ്‌ടി/ഒബിസി/വികലാംഗര്‍ക്ക്‌ 55 ശതമാനം മാര്‍ക്ക്‌ മതി) അഥവാ അംഗീകൃത ബിരുദം.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. എഴുത്തുപരീക്ഷ ജൂണ്‍ എട്ടിന് നടക്കും. കേരളത്തില്‍ എറണാകുളമാണ്‌ പരീക്ഷാകേന്ദ്രം. അപേക്ഷാഫീസ്‌: 300 രൂപ (എസ്‌സി/എസ്‌ടി/വികലാംഗര്‍ക്ക്‌ 75 രൂപ).

ഇത്‌ Union Bank Recruitment Project എന്ന പേരില്‍ മുംബൈയില്‍ മാറാവുന്ന ഡി.ഡി./ബാങ്കേഴ്‌സ്‌ ചെക്കായി എടുത്ത്‌ അപേക്ഷയ്ക്കൊപ്പം അയയ്ക്കണം. അപേക്ഷയില്‍ പാസ്‌പോര്‍ട്ട്‌ സൈ്‌ ഫോട്ടോ പതിക്കണം. സമാനമായ ഏഴ് ഫോട്ടോകള്‍ അപേക്ഷകന്‍ സൂക്ഷിച്ചുവെക്കേണ്ടതാണ്‌.

അപേക്ഷ സാധാരണ തപാലിലാണ്‌ അയയ്ക്കേണ്ടത്‌. ബന്ധപ്പെട്ട രേഖകളുടെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയ്ക്കൊപ്പം വേണം.

വിലാസം: Union Bank Clerical Recruitment Project2008,
Post Office Box No. 7647, Malad (West) Post Office, Mumbai400064.

അവസാന തീയതി ഏപ്രില്‍ 15. വിശദവിവരങ്ങള്‍ക്കും സൗജന്യ അപേക്ഷാഫോറത്തിനും വെബ്‌സൈറ്റ്‌: www.unionbankofindia.co.in പരിശോധിക്കുക.

കോര്‍പ്പറേഷന്‍ ബാങ്ക്

യോഗ്യത: പ്ലസ്‌ടു / ബിരുദം

കോര്‍പ്പറേഷന്‍ ബാങ്കിന്‍റെ വിവിധ ഓഫീസുകളിലേക്കും ബ്രാഞ്ചുകളിലേക്കുമായി ക്ലര്‍ക്കുമാരുടെ 500 ഒഴിവുകളുണ്ട്‌. കേരളത്തില്‍ 20 ഒഴിവുകളാണ്‌. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രം അയയ്ക്കുക. വെബ്‌സൈറ്റ്‌: www.corpbank.com

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. അല്ലെങ്കില്‍ 55 ശതമാനത്തിലോ അതിലധികമോ നേടിയ പ്ലസ്‌ ടു (10+2+3 മാതൃകയില്‍ പഠിച്ചത്‌). എസ്‌.സി/എസ്‌.ടി/വികലാംഗര്‍/വിമുക്തഭടന്‍ എന്നിവര്‍ക്ക്‌ പ്ലസ്‌ടുവിന്‌ 45 ശതമാനം മാര്‍ക്ക്‌ മതി.

പ്രായം: 18-27 വയസ്സ്‌. മെയ്‌ 25ന്‌ നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. കേരളത്തില്‍ കൊച്ചിയാണ്‌ പരീക്ഷാകേന്ദ്രം. (കോഡ്‌ 21).

ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന പ്രിന്‍റ് ഔട്ടില്‍ നിശ്ചിത സ്ഥാനത്ത്‌ അപേക്ഷകന്‍ ഒപ്പിടുകയും ഫോട്ടോ പതിപ്പിക്കുകയും വേണം. അപേക്ഷാഫീസ്‌ 200 രൂപ. (എസ്‌.സി/എസ്‌.ടി/വികലാംഗര്‍/വിമുക്തഭടന്‍-50 രൂപ). മുംബൈയില്‍ മാറാവുന്ന ബാങ്ക്‌ ഡ്രാഫ്റ്റ്‌ ആയോ പേ ഓര്‍ഡറായോ എടുത്ത്‌ അപേക്ഷയ്ക്കൊപ്പം അയയ്ക്കണം.

ഡി.ഡി/ബാങ്ക്‌ പേ ഓര്‍ഡറിനു പിറകില്‍ അപേക്ഷകന്‍റെ പേര്‌, ജനനതീയതി എന്നിവ രേഖപ്പെടുത്തണം. ഡി.ഡി ഏപ്രില്‍ 11നുമുമ്പ്‌ എടുത്തതായിരിക്കണം. ജാതി, പ്രായം, മാര്‍ക് ഷീറ്റ്‌, പ്രവൃത്തിപരിചയം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സാക്‍‌ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയ്ക്കൊപ്പം അയയ്ക്കണം.

ഡി.ഡിയുടെയും പ്രിന്‍റ് ഔട്ടിന്‍റെയും ഓരോ പകര്‍പ്പ്‌ അപേക്ഷകന്‍ സൂക്ഷിക്കണം. പ്രിന്‍റൌട്ട്‌ അയയ്ക്കുന്ന കവറിനു മുകളില്‍ PRINTOUT FOR THE POST OF CLERK IN CORPORATION BANK എന്ന്‌ രേഖപ്പെടുത്തേണ്ടതാണ്‌. അപേക്ഷ സാധാരണ തപാലില്‍ മാത്രമേ അയയ്ക്കാവൂ.

അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 11. പ്രിന്‍റ് ഔട്ട്‌ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 18.

വിലാസം: CORPORATION BANK, POST BOX NO. 7458, JOGESHWARY (EAST), MUMBAI 400 060.

വെബ്ദുനിയ വായിക്കുക