കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒമ്പത് മാസം വരെ കാലാവധിയുള്ള സമയബന്ധിത റിസര്‍ച്ച് പ്രൊജക്‌ടില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു സെക്രട്ടേറിയല്‍ അസിസ്റ്റന്റിന്‍റെ ഒഴിവുണ്ട്.
യോഗ്യത - സോഷ്യോളജി/ബയോളജിയില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം, ഫോറസ്ട്രി പ്രൊജക്‌ടുകളിലും സെക്രട്ടേറിയല്‍ വര്‍ക്കിലും മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആശയ വിനിമയ ശേഷിയും.
പ്രായം 2009 ജനുവരി ഒന്നിന് 30 വയസ്സ് കവിയാന്‍ പാടില്ല. പ്രതിമാസ വേതനം 8000/- രൂപയും അഞ്ച് ശതമാനം എച്ച് ആര്‍ എയും. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കെഎഫ്‌ആര്‍ഐയുടെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ ഹാജരായി എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കണം.