പ്ലാന്‍റ് എഞ്ചിനീയറുടെ ഒഴിവ്

വ്യാഴം, 20 ഓഗസ്റ്റ് 2009 (19:06 IST)
സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്ലാന്‍റ് എഞ്ചിനീയറുടെ (യൂട്ടിലിറ്റി) രണ്ട്‌ സ്ഥിരം ഒഴിവുണ്ട്‌. ഓപ്പണ്‍ വിഭാഗത്തിനും, ഇ.റ്റി.ബി വിഭാഗത്തിനുമായി ഓരോ ഒഴിവാണുള്ളത്‌.

യോഗ്യത: മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം/ബോയിലര്‍ ഓപ്പറേഷന്‍ എഞ്ചിനീയേഴ്സ്‌ പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ്‌, കൂടാതെ 1800 സ്ക്വയര്‍മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോള്‍ അല്ലെങ്കില്‍ ഓയില്‍ ഫയേര്‍ഡ്‌ ബോയിലറില്‍ കുറഞ്ഞത്‌ അഞ്ച്‌ വര്‍ഷത്തെ എക്സിക്യൂട്ടീവ്‌ ലവല്‍ പരിചയം, ബോയിലര്‍ പ്ലാന്റ്‌ ആന്റ്‌ വാട്ടര്‍ ട്രീറ്റ്മെന്റ്‌ അല്ലെങ്കില്‍ കംപ്രസ്ഡ്‌ എയര്‍സ്റ്റേഷന്‍ വിഭാഗങ്ങളില്‍ ഉള്ള പ്രവര്‍ത്തന പരിചയം, അഞ്ച്‌ വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഇല്ലാത്തവരുടെ അഭാവത്തില്‍ രണ്ട്‌ വര്‍ഷ പ്രവര്‍ത്തന പരിചയം ഉള്ളവരെയും പരിഗണിക്കും.

നിശ്ചിത യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍ വിഭാഗത്തില്‍ ഡിപ്ലോമയും, ബോയില്‍ ഓപ്പറേഷന്‍ എഞ്ചിനീയേഴ്സ്‌/പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റും, 1800 സ്ക്വയര്‍ മീറ്ററില്‍ കുറയാതെ വിസ്തീര്‍ണ്ണമുള്ള കോള്‍ അല്ലെങ്കില്‍ ഓയില്‍ ഫയേര്‍ഡ്‌ ബോയ്‌ലറില്‍ കുറഞ്ഞത്‌ അഞ്ച്‌ വര്‍ഷ പ്രവൃത്തി പരിചയമുള്ളവരേയും പരിഗണിക്കും.

സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല. എഞ്ചിനീയറിങ്‌ ബിരുദവും തൊഴില്‍ പരിചയവുമുള്ളവര്‍ അടുത്തുള്ള പ്രൊഫഷണല്‍ ആന്‍റ് എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലും, ഡിപ്ലോമയും തൊഴില്‍ പരിചയവുമുള്ളവര്‍ അതത്‌ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലും ആഗസ്റ്റ്‌ 28 ന്‌ മുമ്പ്‌ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട്‌ ഹാജരായി രജിസ്റ്റര്‍ ചെയ്യണം.

വെബ്ദുനിയ വായിക്കുക